യുവാവ് കിണറ്റിൽ വീണുമരിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : മാവുങ്കാൽ മേലടുക്കത്ത് യുവാവിനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മേലടുക്കം പുതിയടത്ത്  വീട്ടിൽ എം.സി. ജോർജ്ജിന്റെ മകൻ അബ്രഹാം പ്രസാദിനെയാണ് 48, ഇന്നലെ രാത്രി 7-30 മണിയോടെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മദ്യലഹരിയിൽ നടന്നുപോകുന്നതിനിടെ ഇദ്ദേഹം അബദ്ധത്തിൽ കിണറിൽ വീഴുകയായിരുന്നുവെന്നാണ് സൂചന. മൃതദേഹം ഹോസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന്  ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read Previous

ഐഎൻഎൽ അസംതൃപ്ത ഗ്രൂപ്പിന്റെ രഹസ്യയോഗം അടുത്തയാഴ്ച

Read Next

ഈ പോരാട്ടം നിര്‍ത്തില്ല, രാജ്യത്തെ വിലക്കയറ്റവും വിദ്വേഷവും ഒരുമിച്ച് നേരിടാം: രാഹുല്‍ ഗാന്ധി