ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ചീമേനി: മംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങി മരിച്ച എം.എസ്. ഡബ്ല്യു വിദ്യാർത്ഥിനിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പിതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. സെപ്തംബർ 25-ന് മംഗളൂരു ബൽമട്ടയിലെ ലോഡ്ജിൽ തൂങ്ങി മരിച്ച ചെറുവത്തൂർ തിമിരിയിലെ കെ.വി. അമൃതയുടെ 25, മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിച്ചത്. മംഗളൂരുവിൽ എം.എസ്. ഡബ്ല്യു കോഴ്സിന് പഠിക്കുകയായിരുന്ന അമൃത ഒരു പരീക്ഷ മാത്രം എഴുതാൻ ബാക്കി നിൽക്കേയാണ് താമസ സ്ഥലത്ത് ജീവനൊടുക്കിയത്.
മുറിയിൽ നിന്നും പോലീസിന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ മാനസിക സമ്മർദ്ദം താങ്ങാനാവാതെ ജീവനൊടുക്കുന്നുവെന്ന് എഴുതിയിരുന്നു. അമൃതയ്ക്ക് മാനസിക സമ്മർദ്ദമുണ്ടാക്കിയ സംഭവങ്ങളെക്കുറിച്ച് വ്യക്തത ലഭിക്കാത്ത സാഹചര്യത്തിലാണ് പിതാവ് പരാതിയുമായി രംഗത്തെത്തിയത്.
പ്രവാസിയായ സുബിന്റെ ഭാര്യയാണ് അമൃത. ഭാര്യയുടെ മരണ വിവരമറിഞ്ഞ് നാട്ടിലെത്തിയ സുബിൻ ഇനിയും ഞെട്ടലിൽ നിന്ന് മുക്തനായിട്ടില്ല. അമൃത കടുത്ത വിഷാദരോഗത്തിനടിമയായിരുന്നുവെന്നാണ് സൂചന. വിവാഹ ബന്ധത്തിൽ എന്തെങ്കിലും പൊരുത്തക്കേടുകളുള്ള തായി സൂചനയൊന്നും ലഭിച്ചിട്ടില്ല.