വിദ്യാർത്ഥി തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ

അമ്പലത്തറ : പോളി ടെക്നിക്ക് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുശാൽനഗർ നിത്യാനന്ദ പോളിടെക്നിക്ക്  വിദ്യാർത്ഥിയും അട്ടേങ്ങാനം ഏമ്പങ്കൊടൽ ഹൗസിൽ പരേതനായ ഗോപിയുടെ മകനുമായ എം. അഭിനന്ദിനെയാണ് 17, ഇന്നലെ രാത്രി ഒമ്പതുമണിയോടെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്മയും സഹോദരിയും കുറ്റിക്കോലിലെ വീട്ടിൽ പോയ സമയത്തായിരുന്നു അഭിനന്ദ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. അഭിനന്ദിന്റെ പിതാവ് 3 മാസം മുമ്പാണ് മരണപ്പെട്ടത്. പിതാവിന്റെ മരണത്തെത്തുടർന്ന് വിദ്യാർത്ഥി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. മൃതദേഹം അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ അമ്പലത്തറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read Previous

ഈ പോരാട്ടം നിര്‍ത്തില്ല, രാജ്യത്തെ വിലക്കയറ്റവും വിദ്വേഷവും ഒരുമിച്ച് നേരിടാം: രാഹുല്‍ ഗാന്ധി

Read Next

ചീറ്റകൾക്ക് കാവലായി ഇലുവും; നിയോഗിക്കുന്നത് പ്രത്യേക പരിശീലനം നേടിയ ജർമൻ ഷെപ്പേർഡിനെ