രാജാറോഡിലെ തെരുവ് വിളക്കുകൾ കണ്ണുചിമ്മി, മാർക്കറ്റ് ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്കും ഇമ പൂട്ടി

സ്റ്റാഫ് ലേഖകൻ

നീലേശ്വരം: നഗരഭരണം   കുത്തഴിഞ്ഞതിനുള്ള തെളിവായി നീലേശ്വരം പട്ടണത്തിൽ രാജാറോഡിലുള്ള തെരുവുവിളക്കുകൾ ഭൂരിഭാഗവും കണ്ണുചിമ്മി. രാത്രി 9 കഴിഞ്ഞാൽ അത്യാവശ്യം തുറന്നുകിടക്കുന്ന കടകളുടെ വെളിച്ചമൊഴിച്ചാൽ രാജാറോഡും മാർക്കറ്റ് ജംഗ്ഷനും കൂരിരുട്ടിലാണ്.

മാർക്കറ്റ് ജംഗ്ഷനിൽ സ്ഥാപിച്ച കൂറ്റൻ ഹൈമാസ്റ്റ് വിളക്ക് കണ്ണുചിമ്മിയിട്ട് മാസം തന്നെ കഴിഞ്ഞുവെങ്കിലും, ഈ വിളക്ക് പ്രകാശിപ്പിക്കാൻ വാർഡ് കൗൺസിലർക്കും നഗരഭരണകർത്താക്കൾക്കും ഒട്ടും താൽപ്പര്യമില്ല. തകർന്നുതരിപ്പണമായ  രാജാറോഡിൽ അറ്റകുറ്റപ്പണി നടത്തി എന്ന് വരുത്താൻ കരിങ്കൽപ്പൊടി വിതറിയത് കൂനിൻമേൽ കുരുവായി മാറിയിരിക്കയാണ്.

തെരുവുവിളക്കുകൾ പ്രകാശിപ്പിക്കേണ്ട ചുമതല നഗരസഭ അദ്ധ്യക്ഷയുടേതല്ല. മറിച്ച് അതാതു വാർഡുകളെ പ്രതിനിധീകരിക്കുന്ന കൗൺസിലർമാരുടേതാണ്. കൗൺസിലർമാർ നഗരസഭയെ പഴിചാരി വിളക്ക് കത്തിക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയാണ്.

Read Previous

പോപ്പുലര്‍ ഫ്രണ്ട് നിരോധനം പ്രതിഷേധിക്കാൻ തീരുമാനിക്കുന്ന ഏത് വ്യക്തിക്കും നേരെയുള്ള നിരോധനം: അസദുദ്ദീൻ ഒവൈസി

Read Next

പോപ്പുലർ ഫ്രണ്ടിന്‍റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളും നീക്കം ചെയ്യണമെന്ന് കേന്ദ്രം