സ്കൂൾ ശുചിമുറിക്ക് 15 ലക്ഷം – നഗരസഭ അധ്യക്ഷ കൗൺസിലിനെയും അംഗങ്ങളെയും തെറ്റിദ്ധരിപ്പിച്ചു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : പൂർണ്ണമായും സ്വകാര്യ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന എൽ.പി. സ്കൂളിന് ശുചിമുറി ബ്ലോക്ക് നിർമ്മിക്കാൻ 15 ലക്ഷം രൂപ കാഞ്ഞങ്ങാട് നഗരസഭ തനതുഫണ്ടിൽ നിന്ന് പാസ്സാക്കിയ സംഭവത്തെ നഗരസഭ അധ്യക്ഷ കെ.വി. സുജാത ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ന്യായീകരിക്കുകയും, ഇൗ ന്യായീകരണം അതേപടി വാങ്ങി വിഴുങ്ങി പ്രതിപക്ഷത്തുള്ള മുസ്്ലീം ലീഗ് അംഗങ്ങൾ മിണ്ടാതിരുന്നതും നടുക്കമുണ്ടാക്കുന്ന സംഭവമാണ്

ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ന്യായീകരിക്കുകയും, ഇൗ ന്യായീകരണം അതേപടി വാങ്ങി വിഴുങ്ങി പ്രതിപക്ഷത്തുള്ള മുസ്്ലീം ലീഗ് അംഗങ്ങൾ മിണ്ടാതിരുന്നതും നടുക്കമുണ്ടാക്കുന്ന സംഭവമാണ്. കൗൺസിൽ യോഗത്തിൽ മുസ്്ലീം ലീഗിലെ പാർലിമെന്ററി പാർട്ടി നേതാവ് കെ.കെ. ജാഫറാണ് യുബിഎംസി സ്കൂളിന് നഗരസഭ തനതു ഫണ്ടിൽ നിന്ന് ശുചിമുറി സ്ഥാപിക്കാൻ 15 ലക്ഷം രൂപ നഗരസഭ പാസ്സാക്കിയ വിഷയം ഉന്നയിച്ചത്.

കൗൺസിൽ യോഗത്തിന്റെ അനുമതിയോടെയാണ് യുബിഎംസി സ്കൂളിന് ശുചിമുറി ബ്ലോക്ക് നിർമ്മിക്കാൻ 15 ലക്ഷം രൂപ പാസ്സാക്കിയതെന്ന് നഗരസഭാധ്യക്ഷ യോഗത്തിൽ വെളിപ്പെടുത്തുകയും പദ്ധതി രേഖയിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ വ്യക്തമായി ഏയ്ഡഡ് സ്കൂളുകൾക്ക് ഭൗതിക സാഹചര്യങ്ങളൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ പണം നൽകാമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും, നഗരസഭ അധ്യക്ഷ വിശദീകരിച്ചപ്പോൾ, പ്രതിപക്ഷ പാർട്ടി നേതാവടക്കം പ്രതിപക്ഷത്തും ഭരണപക്ഷത്തുമുള്ള അംഗങ്ങൾ അദ്ധ്യക്ഷയുടെ വെളിപ്പെടുത്തലുകൾ ഒറ്റയടിക്ക് ഏറ്റുവാങ്ങുകയും മിണ്ടാതിരിക്കുകയുമായിരുന്നു.

ഇനി ശ്രദ്ധിച്ചു വായിക്കുക : കേരള എജ്യുക്കേഷൻ റൂൾസും, (കെഇആർ) കേരള സർവ്വീസ് റൂൾസും(കെഎസ്ആർ) ബാധകമായിട്ടുള്ള സ്വകാര്യ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഹൊസ്ദുർഗ്ഗ് യുബിഎംസി സ്കൂൾ മംഗളൂരുവിലുള്ള സിഎസ്ഐ ചർച്ച് അധികാരികൾ 70 വർഷം മുമ്പ് കാഞ്ഞങ്ങാട്ട് സ്ഥാപിച്ച എൽപി സ്കൂളാണ്. ഇൗ സ്കൂളിൽ അധ്യാപക നിയമനത്തിന് ഇപ്പോഴും കോഴ നിർബ്ബന്ധമാണെന്നിരിക്കെ സ്കൂളിൽ ശുചിമുറിയടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കേണ്ട ബാധ്യത സ്കൂൾ മാനേജ്മെന്റിനാണ്.

ഇൗ ബാധ്യത സ്കൂൾ മാനേജ്മെന്റ് യഥാസമയം ഏറ്റെടുക്കാത്തതിനാലാണ് സ്കൂളിലെ ശുചിമുറികൾ നാമാവശേഷമായിക്കിടക്കാൻ കാരണം. സ്കൂൾ മാനേജ്മെന്റിന് കീഴിലാണെങ്കിലും അധ്യാപകർക്കും മറ്റും ശമ്പളം കൊടുക്കുന്നത് കേരള സർക്കാറാണ്. ഇനി ഒരു കാര്യം കൂടി ശ്രദ്ധിക്കുക.

മാനേജ്മെന്റ് വിദ്യാലയങ്ങളിൽ 1957-ലെ ഇഎംഎസ് സർക്കാർ കൊണ്ടുവന്ന അധ്യാപകരുടെ ശമ്പള പരിഷ്ക്കരണ നിയമത്തിന്റെ തുടർച്ചയിൽ നിഷ്കർഷിച്ചിട്ടുള്ള ഒരു പ്രധാനകാര്യം, സർക്കാർ സ്കൂളുകളിൽ ആവശ്യത്തിലധികം ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ടെങ്കിൽ, അതാതു പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഏയ്ഡഡ് സ്കൂളുകൾക്ക് പ്രാഥമിക സൗകര്യങ്ങളൊരുക്കാൻ പണം നൽകുന്നതിൽ തെറ്റില്ലെന്ന നിർദ്ദേശത്തിന്റെ കരടാണ് പദ്ധതി രേഖയിലുൾപ്പെടുത്തി മാർഗ്ഗ നിർദ്ദേശമായി ഇപ്പോൾ സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ളത്.

ഇൗ മാർഗ്ഗ രേഖാ നിർദ്ദേശത്തെ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭാ അധ്യക്ഷ വളച്ചൊടിച്ചാണ് അംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. കോഴ വാങ്ങി അധ്യാപക നിയമനം നടത്തുന്ന സ്കൂളിന് ശുചിമുറി നിർമ്മിക്കാൻ 15 ലക്ഷം രൂപ നൽകിയ നഗരസഭ തീരുമാനം തീർത്തും തെറ്റായിരുന്നിട്ടുകൂടി നഗരസഭയിലെ ബിജെപി കോൺഗ്രസ്, മുസ്്ലീം ലീഗ് അടക്കമുള്ള ഒരു കക്ഷിയും നഗരസഭ അധ്യക്ഷയുടെ തെറ്റായ തീരുമാനത്തെ എതിർത്ത് വസ്തുതകൾ നിരത്തിയില്ല.

നഗരസഭയുടെ വിളിപ്പാടകലെ പ്രവർത്തിക്കുന്ന സർക്കാർ ഹൊസ്ദുർഗ്ഗ് ഹൈസ്കൂളിൽ  ശുചിമുറി സൗകര്യങ്ങൾ പാടെ അവതാളത്തിലാണെന്ന് ഒരു മുസ്്ലീം ലീഗ് വനിതാ അംഗം ഇന്നലെ കൗൺസിലിൽ ഉന്നയിച്ചപ്പോൾ, ഹൊസ്ദുർഗ്ഗ് ഹൈസ്കൂൾ അധികൃതർ ശുചിമുറിക്ക് നഗരസഭയോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും, യുബിഎംസി ഹൈസ്കൂൾ പിടിഏ പണം ആവശ്യപ്പെട്ടതുകൊണ്ട് അവർക്ക് 15 ലക്ഷം രൂപ നൽകിയെന്നുമുള്ള ഒഴുക്കൻ മറുപടിയാണ് നഗരസഭാ അധ്യക്ഷ യോഗത്തിൽ നൽകിയത്.

യുബിഎംസി എൽ.പി. സ്കൂളിൽ കുട്ടികൾക്കാവശ്യമായ ശുചിമുറിയടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കേണ്ട പൂർണ്ണ ഉത്തരവാദിത്വം ഇൗ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് തന്നെയാണ്. നഗരസഭയുടെ നികുതിപ്പണം യുബിഎംസി സ്കൂളിന് ശുചിമുറിക്ക് നൽകിയ നടപടി തീർത്തും അന്യായമാണ്.

LatestDaily

Read Previous

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ പിന്തുണയുമായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ

Read Next

സുരേന്ദ്രന്റെ പ്രസ്താവന ഉണ്ടയില്ലാ വെടി: അഹമ്മദ് ദേവര്‍കോവില്‍