ലഹരി മാഫിയക്കെതിരെ പാറപ്പള്ളി മുസ്ലിം ജമാഅത്ത്

അമ്പലത്തറ: അനുദിനം വർദ്ധിച്ച് വരുന്ന കഞ്ചാവ് മയക്കുമരുന്ന് ഉപയോഗത്തിനും വിൽപ്പനക്കുമെതിരെ കർശന തീരുമാനങ്ങളുമായി പാറപ്പള്ളി മുസ്ലിം ജമാഅത്ത് രംഗത്ത് വന്നു. ഇതുമായി ബന്ധപ്പെട്ട് കേസിലകപ്പെട്ട ജമാഅത്ത് അംഗത്തെ ജമാഅത്തിൽ നിന്ന് സസ്പെന്റ് ചെയ്തു.

മൂന്നാം മൈൽ താമസിക്കുന്ന പനത്തടി സ്വദേശി സുബൈറിനെയാണ് സസ്പെന്റ്  ചെയ്തത്. രണ്ട് പ്രാവശ്യമാണ്സുബൈറിനെ കഞ്ചാവുമായി പോലീസ് പിടിച്ചത്. ജമാഅത്ത് പരിധിയിൽ മയക്ക് മരുന്ന് മാഫിയകൾ അനുദിനം വർദ്ധിച്ച് വരുന്നുണ്ട്.

ഇത്തരക്കാരെ നിരീക്ഷിച്ച് വരികയാണന്നും , ഇവർക്കെതിരെ തെളിവുകൾ ലഭിച്ചാൽ ഇനിയും ശക്തമായ നടപടിയുമായി ജമാ അത്ത് കമ്മിറ്റി മുന്നോട്ട് പോകുമെന്നും ഇതിന് എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും ജമാഅത്ത് ജനറൽ സെക്രട്ടറി എ, മുഹമ്മദ് കുഞ്ഞി ഹാജി പറഞ്ഞു.

Read Previous

 യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപ തട്ടിയെടുത്തു

Read Next

വിവാഹത്തിന് വന്‍ തിരക്ക്; സദ്യയ്ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി വീട്ടുകാര്‍