സ്വന്തം ലേഖകൻ
തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെ പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാവിന്റെ വീട്ടിൽ നടന്ന എൻഐഏ റെയ്ഡിൽ പെൻഡ്രൈവും ഹാർഡ് ഡിസ്ക്കും പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് സി.പി. സുലൈമാന്റെ തൃക്കരിപ്പൂർ മെട്ടമ്മലിലെ വീട്ടിൽ നിന്നാണ് എൻഐഏ സംഘം ഇവ പിടിച്ചെടുത്തത്.
എൻഐഏ സംഘം വീട്ടിലെത്തുമ്പോൾ സി.പി. സുലൈമാൻ വീട്ടിലുണ്ടായിരുന്നില്ല. കൊല്ലത്തെ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന അദ്ദേഹത്തെ പയ്യന്നൂരിലാണ് എൻഐഏ സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള സി.പി. സുലൈമാനെ എൻഐഏ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.