പൂച്ചക്കാട് ജമാഅത്ത് യോഗം ബഹളത്തിൽ കലാശിച്ചു

പള്ളിക്കര : കഴിഞ്ഞ ദിവസം ചേർന്ന പൂച്ചക്കാട് ഹൈദ്രോസ് മുസ്്ലീം ജമാഅത്ത് കമ്മിറ്റി യോഗം ബഹളത്തിൽ കലാശിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജമാഅത്ത് കമ്മിറ്റിയുടെ കാലാവധി മൂന്ന് വർഷത്തേക്കാണ്. നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതിനാൽ വീണ്ടും ഇതേ കമ്മിറ്റി മൂന്നുവർഷത്തേക്ക് കൂടി നീട്ടാൻ ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള നീക്കത്തെ കമ്മിറ്റി അംഗങ്ങൾ ചോദ്യം ചെയ്തതാണ് ബഹളമയമായത്.

നിലവിൽ മുഹമ്മദ് മമ്മിണിയാണ് ജമാഅത്ത് പ്രസിഡണ്ട്. സിക്രട്ടറി മുജാഹിറാണ്. കാലാവധി കഴിഞ്ഞ ജമാഅത്ത് കമ്മിറ്റി അധികാരത്തിൽ തുടരുന്നതിനെ കമ്മിറ്റിയിൽ ചോദ്യം ചെയ്ത അംഗങ്ങളെ പുറത്താക്കാനുള്ള നീക്കം നടക്കുന്നതായി കമ്മിറ്റി അംഗങ്ങൾ ആരോപിച്ചു.

Read Previous

ബദിയഡുക്കയിൽ വൻ കഞ്ചാവ് വേട്ട

Read Next

ആയുർവ്വേദ ഡോക്ടർ നിയമനത്തിൽ അഴിമതി