കെ.വി. രമേശനുമായി ബന്ധമില്ലെന്ന് മടിക്കൈ ലൈറ്റ് ആന്റ് സൗണ്ടുടമ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : മലപ്പച്ചേരിയിൽ സ്വന്തം വീട്ടിൽ ബിജെപി പതാകയുയർത്തിയ സിപിഎം പ്രവർത്തകൻ കെ.വി. രമേശൻ തന്റെ സ്ഥാപനത്തിലെ ജീവനക്കാരനല്ലെന്ന് കാഞ്ഞിരപ്പൊയിൽ വി.എസ്. ലൈറ്റ് ആന്റ് സൗണ്ട്സ് ഉടമ വേണു അറിയിച്ചു. കെ.വി. രമേശനെ സ്വഭാവ ദൂഷ്യത്തിന് 8 വർഷം മുമ്പ് തന്റെ സ്ഥാപനത്തിൽ നിന്നും പിരിച്ചുവിട്ടതാണെന്നും വേണു പറഞ്ഞു.

സ്ഥിരമായി എവിടെയും ജോലി ചെയ്യാത്ത കെ.വി. രമേശൻ നിലവിൽ മലപ്പച്ചേരിയിലെ ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തിൽ ജോലിയെടുക്കുകയാണ്. നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും നിരവധി സ്ഥാപനങ്ങളിൽ കെ.വി. രമേശൻ ജോലിയെടുത്തിട്ടുണ്ടെന്നും വേണു അറിയിച്ചു.

തന്റെ സ്ഥാപനവുമായി രമേശന് നിലവിൽ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, കാഞ്ഞങ്ങാട്ടെ നക്ഷത്ര ഹോട്ടലിൽ ട്രെയിനിംഗ് നടത്തുന്ന മടിക്കൈയിലെ ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരിക്ക് സിപിഎം ഇടപെട്ട് ജോലി വാങ്ങിക്കൊടുത്തതാണെന്ന തെറ്റിദ്ധാരണയിലാണ് കെ.വി. രമേശൻ സ്വന്തം വീടിന് മുന്നിൽ ബിജെപി പതാക കെട്ടിയത്. ഇദ്ദേഹത്തിന്റെ മകന് കെടിഡിസിയിൽ ജോലി ലഭിച്ചത് സിപിഎമ്മിന്റെ സഹായത്തോടെയാണെന്നും സൂചനയുണ്ട്.

Read Previous

ആയുർവ്വേദ ഡോക്ടർ നിയമനത്തിൽ അഴിമതി

Read Next

നോബിയുടെ ശേഖരത്തിൽ ഹരിജൻ പത്രം മുതൽ ആദ്യകാല ലോട്ടറി വരെ