ബദിയഡുക്കയിൽ വൻ കഞ്ചാവ് വേട്ട

കാസർകോട്:   ജില്ലാ പോലീസ് മേധാവി  വൈഭവ് സക്സേനയുടെ  നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി ഇന്നലെ  ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ ഇഡിയടുക്കയിൽ നടന്ന പരിശോധനയിൽ 13.950 കിലോ കഞ്ചാവ് പിടികൂടി. നാർക്കോട്ടിക് ഡിവൈഎസ്പി  മാത്യു.എം.എയ്ക്ക് ലഭിച്ച  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട്  ഡിവൈഎസ്പി, വി.വി.മനോജ്,  ഡിവൈഎസ്പി, അബ്ദുൾ റഹീം, ബദിയഡുക്ക എസ്ഐ, കെ.പി. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി 8.30 മണിക്ക് ഇഡിയടുക്കയിൽ  വാഹനപരിശോധന നടത്തവെയാണ് കെഎൽ.14 ടി 4954 നമ്പർ കാറിൽ കടത്തുകയായിരുന്ന  13.950 കിലോ നിരോധിത കഞ്ചാവും, 57,350 രൂപയും പിടിച്ചെടുത്തത്.

പ്രതികളായ ചിപ്പാർ പൈവളിഗെയിലെ മുഹമ്മദ് ഫയാസ് 28,  ഉപ്പള പത്തോടിയിലെ അബൂബക്കർ സിദ്ദീഖ് 26,  എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡാൻസാഫ് ടീം അംഗങ്ങളായ ശിവകുമാർ, ഓസ്റ്റിൻ തമ്പി, രാജേഷ്, ഹരീഷ്, സജീഷ് എന്നിവരും ബദിയഡുക്ക പോലീസ് സ്റ്റേഷനിലെ അനീഷ്, പ്രവീൺ, ചന്ദ്രകാന്ത്, സുനിൽ, ശ്രീനേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

LatestDaily

Read Previous

എൻഐഏ റെയ്ഡിൽ പെൻഡ്രൈവും ഹാർഡ് ഡിസ്ക്കും പിടികൂടി

Read Next

പൂച്ചക്കാട് ജമാഅത്ത് യോഗം ബഹളത്തിൽ കലാശിച്ചു