ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പത്തു ലക്ഷം രൂപ വില വരുന്ന 195 ഗ്രാം എം ഡി എം യുമായി യുവാവിനെ കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കരിന്തളം കൂവാറ്റിയിലെ രാഘവന്റെ മകന് വി. രഞ്ജിത്താണ് 37, പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് ഇന്നലെ തീവണ്ടി മാര്‍ഗം കടത്തിക്കൊണ്ടുവന്ന് കാഞ്ഞങ്ങാട് നഗരത്തിലേക്ക് നടന്നു വരുന്നതിനിടെയാണ് യുവാവ് പിടിയിലായത്. പിടികൂടിയ മയക്കുമരുന്നിന് ഒരു ഗ്രാമിന് 5000 മുതല്‍ 6000 രൂപ വരെയാണ് വില.
എക്സൈസ് ലഭിച്ച വ്യക്തമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ മയക്കുമരുന്നുമായി എക്സൈസ് സംഘം പിടികൂടിയത്. പ്രിവന്റ് ഓഫീസര്‍മാരായ സി കെ അഷറഫ്, കെ സുരേഷ് ബാബു, എം വി , സുധീന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ സാജന്, സി അജീഷ് ,കെ ആര് പ്രജിത്ത്, നിഷാന്ത് പി നായര്‍, പി മനോജ്, വി മഞ്ജുനാഥന്, എല്‍. മോഹന്‍ കുമാര്‍, പി. ശൈലേഷ് കുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ മെയ് മോള് ജോണ്‍, ഡ്രൈവര്‍ പി.വി.ദിജിത്ത് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.