ഒരു മാസത്തിനിടെ കുമ്പളയ്ക്ക് നഷ്ടപ്പെട്ടത് 2 യുവ വ്യാപാരികൾ

കുമ്പള. ഒന്നിന് പിറകെ ഒന്നായി യുവാക്കളുടെ മരണം കുമ്പളയ്ക്ക് തേങ്ങലായി. രണ്ട് യുവ വ്യാപാരികളെയാണ് ഒരുമാസത്തിനിടെ കുമ്പളയ്ക്ക് നഷ്ടപ്പെട്ടത്. കുമ്പള മീപ്പിരി സെന്ററിലെ  വ്യാപാരിയായിരുന്ന ആരിക്കാടി ബന്നങ്കുളം സ്വദേശി ഹാരിസ് കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് ഹൃദയാഘാതത്തെതുടർന്ന് മരണപ്പെട്ടത്.

പിന്നാലെ ഇന്നലെ കുമ്പളയിൽ മൊബൈൽ ഷോപ്പ് നടത്തിവരികയായിരുന്ന കൊടിയമ്മ ജീലാനി നഗറിലെ അഹ്മദ് സിനാന്റെ മുങ്ങിമരണം വ്യാപാരികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. സിനാന്റെ  നിര്യാണത്തിൽ അനുശോചിച്ച് ആദര സൂചകമായി കുമ്പളയിൽ മൊബൈൽ വ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിച്ചു.

Read Previous

കൂക്കാനം യുവതിയുടെ ആത്മഹത്യ: ഭർത്താവും മാതാവും കസ്റ്റഡിയിൽ

Read Next

എംഡിഎംഏ കടത്തിയ യുവാക്കൾ റിമാന്റിൽ