എംഡിഎംഏ കടത്തിയ യുവാക്കൾ റിമാന്റിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ  നടക്കുന്ന ക്ലീൻ കാസർകോട് ഓപ്പറേഷന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരും സംഘവും നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന എംഡിഎംഏ പിടികൂടി.

കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലണ് രണ്ട് കാറുകളിൽ നിന്നായി 2.253 ഗ്രാം എംഡിഎംഏ പിടികൂടിയത്. ഹൊസ്ദുർഗ് കടപ്പുറം ഹദ്ദാദ് നഗർ ചേരക്കാടത്ത് ഹൗസിൽ ലത്തീഫിന്റെ മകൻ മിയാദ് 28, പുഞ്ചാവി സുബൈർ മൻസിലിൽ സുബൈറിന്റെ മകൻ മുഹമ്മദ് സുബൈർ. എൽ.കെ. 31, എന്നിവരെയാണ് പോലീസ് എംഡിഎംഏ സഹിതം പിടികൂടിയത്. ഇവർ സഞ്ചരിച്ച കെ.എൽ.60.കെ 4888, കെ.ഏ 19 എം.ഏ 6615 നമ്പർ കാറുകളും പോലീസ് പിടിച്ചെടുത്തു.

ഹൊസ്ദുർഗ്  പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈൻ, എസ്ഐ സുവർണ്ണൻ, ഏഎസ്ഐ അബൂബക്കർ കല്ലായി, സിവിൽ പോലീസ് ഓഫീസർമാരായ വിപിൻകുമാർ, അനീഷ്, പ്രശാന്ത്, ജ്യോതിഷ് എന്നിവരും ഡിവൈഎസ്പിയുടെ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Read Previous

ഒരു മാസത്തിനിടെ കുമ്പളയ്ക്ക് നഷ്ടപ്പെട്ടത് 2 യുവ വ്യാപാരികൾ

Read Next

ബ്ലേഡ് മാഫിയ വിലസുന്നു; പോലീസ് നോക്കുകുത്തി