പള്ളിനിർമ്മാണ അഴിമതി: ലീഗ് സംസ്ഥാന സിക്രട്ടറി മുൻകൂർ ജാമ്യത്തിന്

സ്വന്തം ലേഖകൻ

തലശ്ശേരി: മട്ടന്നൂർ ടൗൺ ജുമാ മസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിൽ കുറ്റാരോപിതരായ പള്ളി കമ്മിറ്റി ഭാരവാഹികളായ മുസ്ലിം ലീഗ് നേതാക്കൾ അറസ്റ്റ് ഭയന്ന് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. ഹരജിയിൽ കോടതി ഇന്ന് വാദം കേൾക്കും.

മട്ടന്നൂർ മഹല്ല്  കമ്മിറ്റി മുൻ പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹ്മാൻ കല്ലായി, നിലവിലെ മഹല്ല് കമ്മിറ്റി പ്രസിഡൻ്റ് എം.സി. കുഞ്ഞമ്മദ്, മഹല്ല് കമ്മിറ്റി സെക്രട്ടറി യു. മഹറൂഫ് എന്നിവരാണ് അറസ്റ്റ് ഉൾപെടെയുള്ള പോലീസ് നടപടികളിൽ നിന്ന് ഒഴിവാകാൻ തലശ്ശേരി കോടതിയെ സമീപിച്ചത്. കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപിച്ച് മട്ടന്നൂർ നിടുവോട്ടുംകുന്നിലെ എം.പി.ഷെമീർ നൽകിയ പരാതിയിൽ  മൂന്ന് ഭാരവാഹികൾക്കുമെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തിരുന്നു.

2011 മുതൽ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായിരുന്നു മൂന്നു പേരും. പള്ളിയുടെ കെട്ടിട നിർമ്മാണത്തിലും ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മാണത്തിലും ഷോപ്പുകൾ വാടകക്ക് നൽകുമ്പോൾ വാങ്ങിയ ഡെപ്പോസിറ്റ് ഇനത്തിലും 9 കോടി 75 ലക്ഷം രൂപയുടെ ക്രമക്കേടാണ് പരാതിക്കാരൻആരോപിക്കുന്നത്. ഇതിനിടെ വിഷയം രാഷ്ടിയപ്രേരിതമാണെന്നു പ്രചരിപ്പിച്ച് മുസ് ലിം ലീഗിൻ്റെ നേതൃത്തിൽ ജില്ലയിലാകെ ഇന്നലെ പ്രതിഷേധ സംഗമ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു.

LatestDaily

Read Previous

ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്ത രണ്ടാമത്തെ രാജ്യമായി സൗദി

Read Next

കെഎസ്ആർടിസി  നന്നാക്കാൻ കേരളം കർണ്ണാടകയെ പഠിക്കുന്നു