കാണാതായ യുവാവിന്റെ ജഡം പുഴയിൽ

സ്വന്തം ലേഖകൻ

നീലേശ്വരം: കാണാതായ യുവാവിന്റെ ജഡം പുഴയിൽ കണ്ടെത്തി. നീലേശ്വരം കടിഞ്ഞിമൂല കൊട്ടറ കോളനിയിൽ നിന്നും രണ്ട് ദിവസം മുമ്പ് കാണാതായ  യുവാവിന്റെ ജഡമാണ് ഇന്ന് രാവിലെ ഓർച്ച പുഴയിൽ കണ്ടെത്തിയത്.

കൊട്ടറ കോളനിയിലെ പരേതനായ ചന്ദ്രന്റെയും ജാനകിയുടെയും മകനായ അനീഷ് ചന്ദ്രനെയാണ് 40, നീലേശ്വരം ഓർച്ച പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ സ്ഥാപനമായ ആമസോണിന്റെ ഡെലിവറി ഏജന്റായിരുന്നു. ഭാര്യയുമായി വേർപിരിഞ്ഞ് കൊട്ടറ കോളനിയിലായിരുന്നു താമസം.

സഹോദരങ്ങൾ ഷീജ, ഷിജു, പരേതനായ അനീഷ്. മൃതദേഹം നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.

Read Previous

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പാകിസ്ഥാൻ അനുകൂല സമീപനമെന്ന് കെ. സുരേന്ദ്രൻ

Read Next

ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്ത രണ്ടാമത്തെ രാജ്യമായി സൗദി