ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : റൊക്കം പണം 35000 രൂപ നൽകി വാങ്ങിയ എയർ കണ്ടീഷണറിന് 2500 രൂപ അമിത വില ഇൗടാക്കിയ കാഞ്ഞങ്ങാട്ടെ മൈജി സ്ഥാപനത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കാഞ്ഞങ്ങാട് നഗരസഭ ഉപാദ്ധ്യക്ഷൻ ബിൽട്ടെക്ക് അബ്ദുല്ല.
താൻ ഇടപെട്ട് മൈജിയിൽ നിന്ന് ഒരു എയർ കണ്ടീഷണർ വാങ്ങിയാൽ വില കുറച്ച് കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് തന്റെ ഭാര്യാ സഹോദരിയായ പ്രവാസി സ്ത്രീ ബേക്കൽ മവ്വലിലെ റസിയ ഇൗ ഏ.സി. പർച്ചേസിംഗിന് തന്റെ സഹായം തേടിയതെന്ന് അബ്ദുല്ല പറഞ്ഞു.
പക്ഷേ- വെളുക്കാൻ തേച്ചത് പാണ്ടായി എന്നതുപോലെ 32,500 രൂപ വിലയ്ക്ക് മാർക്കറ്റിൽ സുലഭമായി ലഭിക്കുന്ന ഒന്നര ടൺ ഏഎംഎൽജി ത്രീ സ്റ്റാർ ഇൻവെർട്ടർ എയർ കണ്ടീഷണർ 35000 രൂപ വിലയീടാക്കിയാണ് മൈജി വ്യാപാര സ്ഥാപനം വിൽപ്പന നടത്തിയത്.
ഇത് സുതാര്യവും സത്യസന്ധവുമായ വ്യാപാര രീതിയല്ല. ചതിയും വഞ്ചനയും ഒരിടത്തും വിലപ്പോവില്ലെന്ന് മൈജി വ്യാപാര സ്ഥാപനത്തിന്റെ ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്ന് ഐഎൻഎൽ നേതാവുകൂടിയായ ഉപാദ്ധ്യക്ഷൻ ബിൽട്ടെക് അബ്ദുല്ല പറഞ്ഞു.