ബ്രൗൺഷുഗറുമായി അതിഥി തൊഴിലാളി പിടിയിൽ

പയ്യന്നൂർ: മാരക ലഹരിമരുന്നായ ബ്രൗൺഷുഗറുമായി അതിഥി തൊഴിലാളിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് ദേബിപൂർ ചാന്ദ്നയിലെ എസ്.ഐ. സാബിറിനെയാണ് 29,  റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖും സംഘവും അറസ്റ്റ് ചെയ്തത്.

പയ്യന്നൂർ പെരുമ്പ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പെരുമ്പയിലാണ് പതിനഞ്ച് ഗ്രാം ബ്രൗൺ ഷുഗറുമായി പ്രതി പിടിയിലായത്. കുറച്ചു ദിവസമായി ഇയാൾ എക്സൈസ് സംഘത്തിന്റെനിരീക്ഷണത്തിലായിരുന്നു. റെയ്ഡിൽ പ്രിവന്റീവ് ഓഫിസർമാരായ ശ്രീനിവാസൻ പി വി, മനോജ് വി, ഗ്രേഡ് പ്രിവൻറീവ് ഓഫീസർമാരായ ഖാലിദ് ടി, സുരേഷ് ബാബു എം പി സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത് ടി വി ,സജിൻ എ വി, സൂരജ് പി എന്നിവരും ഉണ്ടായിരുന്നു.

Read Previous

എട്ടാം തരം വിദ്യാർത്ഥിയെ കാണാതായി

Read Next

ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമം