എൻ സി പി യിൽ കലാപം തെറ്റായ പ്രചരണം

കാഞ്ഞങ്ങാട് :  എൻസിപിയിൽ കലാപം എന്നുള്ളത് തെറ്റായ പ്രചരണമെന്ന് പുതിയ പ്രരരസിഡണ്ട് കരീം ചന്തേര വിഭാഗം. ജനാധിപത്യ രീതിയിൽ  തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ അസ്ഥിരപ്പെടുത്താനുള്ള ചിലരുടെ ഗൂഢശ്രമമാണ് ഇത്തരം  വാർത്തകൾ.

സംഘടനാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പാനലിലെ  ഒന്നോ രണ്ടോ നേതാക്കന്മാരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ഇത്തരം നുണ പ്രചരണങ്ങളെ അവജ്ഞയോടെ  തള്ളിക്കളയുന്നു പാർട്ടിയിലെ മുഴുവൻ നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി പുതിയ നേതൃത്വത്തിനോടൊപ്പം മുന്നോട്ടു പോകുകയാണ്.

പാർട്ടിയുടെ ജില്ലാ ആസ്ഥാനം കാഞ്ഞങ്ങാട് ടൗണിൽ ഈ മാസം അവസാനത്തോടുകൂടി  സംസ്ഥാന പ്രസിഡണ്ട്  പി സി ചാക്കോ ഉദ്ഘാടനം നിർവ്വഹിക്കും. പാർട്ടിയുടെ മുൻ ജില്ലാ പ്രസിഡന്റ്  രവി കുളങ്ങരയും  ജോൺ ഐമനും നടത്തിയിരുന്ന കുറിയുമായി  പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് കരീം ചന്തേര വിഭാഗം അറിയിച്ചു.

അവർ വ്യക്തിപരമായി നടത്തുന്ന  ഇത്തരം ഇടപാടുകൾക്ക് പാർട്ടിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് ജില്ലാ പ്രസിഡന്റ്  കരീം ചന്തേരയും വൈസ് പ്രസിഡന്റ്  ടി ദേവദാസ്  ജില്ലാ ട്രഷറർ  ബെന്നി നാഗമറ്റവും വാർത്താക്കുറിപ്പിൽ അറിയിച്ചു.

LatestDaily

Read Previous

പ്ലസ്ടു വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ പിടിഏ പ്രസിഡണ്ട് അറസ്റ്റിൽ

Read Next

പാർട്ടി വിടുന്നവർ 2 തരക്കാർ; ഹി‌മന്ത ബിശ്വ രണ്ടാമത്തെ വിഭാഗത്തിലെന്ന് ജയറാം രമേശ്