ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
തലശ്ശേരി : പീഡന പരാതിയിൽ കുറ്ററാരോപിതനായ കണ്ണൂർ കോർപ്പറേഷൻ കൌൺസിലറും കോൺഗ്രസ് നേതാവുമായ പി.വി കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ തലശ്ശേരി എ.സി.ജെ.എം.കോടതിയുടെ വാറണ്ട് . പീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് അറസ്റ്റ് ചെയ്യപ്പെട്ട കൃഷ്ണ കുമാറിന് അന്ന് തന്നെ ഇതേ കോടതി ഉപാധികളോടെ ജാമ്യം നൽകിയിരുന്നു.
തൊട്ടുപിന്നാലെ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.അജിത്ത്കുമാർ എ.സി.ജെ. എം.കോടതിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് അപേക്ഷിച്ച് ജില്ലാ സെഷൻസ് കോടതിയിൽ ഹരജി സമർച്ചു. ഇരു ഭാഗത്തിന്റെയും വാദ പ്രതിവാദങ്ങൾ നിരീക്ഷിച്ച മേൽകോടതി നിശിത വിമർശനത്തോടെ എ.സി.ജെ.എം.കോടതി നൽകിയ ജാമ്യം റദ്ദാക്കി.. ഇത്തരം കേസുകൾ പരിഗണിക്കുമ്പോൾ ബന്ധപ്പെട്ട കോടതി പുലർത്തേണ്ട ജാഗ്രത മജിസ്ട്രേട്ട് കാണിച്ചില്ല.
മുന്നിൽ ഹാജരാക്കപ്പെട്ട തെളിവുകളും വസ്തുതാ രേഖകളും പരിശോധിക്കാതെയും പ്രോസിക്യൂഷനെ കേൾക്കാതെയും തികച്ചും ലാഘവത്തോടെയാണ് പ്രതിക്ക് ജാമ്യം നൽകിയതെന്ന് 11 പേജുള്ള വിധിന്യായത്തിൽ ജില്ലാ ജഡ്ജ് ജി.ഗിരീഷ് രേഖപ്പെടുത്തി. ഇതിൽ പിന്നീടാണ് കൃഷ്ണ കുമാറിന്റെ ജാമ്യം റദ്ദാക്കാൻ എ.സി.ജെ.എം.കോടതിയിൽ പ്രോസിക്യൂഷൻ ഹരജി നൽകിയത് .
നേരത്തെ ജാമ്യം അനുവദിക്കുമ്പോൾ കോടതി നിർദ്ദേശിച്ച നിബന്ധനകൾ പ്രതി പാലിക്കാത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ജാമ്യത്തിലുള്ള പ്രതിയെ അറസ്റ്റ് ചെയ്ത് കോടതി മുൻപിലെത്തിക്കാൻ മജിസ്ട്രേട്ട് പോലീസിന് നിർദ്ദേശം നൽകിയത്. എന്നാൽ ഇതിനകം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കൃഷ്ണ കുമാർ വീണ്ടും നാട്ടിൽ നിന്നു മുങ്ങിയതായാണ് വിവരം .ഇക്കഴിഞ്ഞ ജൂലായ് 15 നായിരുന്നു ഇയാൾക്കെതിരെയുള്ള പീഡന കേസിന്നാസ് പദമായ സംഭവം .
സഹകരണ സംഘം ഓഫീസിൽ സിക്രട്ടറിയും നിക്ഷേപ പിരിവുകാരും ഇല്ലാത്ത സമയത്ത് ഓഫീസ് കാബിനിൽ കൃഷ്ണ കുമാർ പിന്നിലൂടെ വന്ന് ശരീര ഭാഗങ്ങളിൽ പിടിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു ഭർതൃമതിയായ യുവതിയുടെ പരാതി. പോലീസ് കമ്മീഷണർക്കുംവനിതാ കമ്മീഷനും പരാതി ലഭിച്ചതോടെ എടക്കാട് പോലീസ് കുറ്റാരോപിതനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു. പിന്നാലെ കൃഷ്ണ കുമാർ നാട്ടിൽ നിന്നും മുങ്ങി ഒ .
ഒളിവിൽ കഴിയുന്നതിനിടെ തലശ്ശേരി ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും പരാതിയിൽ കഴമ്പുണ്ടെന്ന നിരീക്ഷണത്തിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഒളിവിൽ കഴിയവേ ഇക്കഴിഞ്ഞ ആഗസ്റ്റ് 8 ന് ബംഗളൂരിൽ നിന്നും പിടികൂടിയ കൃഷ്ണ കുമാറിനെ എടക്കാടെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് 9 ന് രാവിലെ അറസ്റ്റ് കാണിച്ച് അന്ന് തന്നെ ഉച്ചയോടെ തലശ്ശേരി എ.സി.ജെ.എം.കോടതിയിൽ ഹാജരാക്കിയത്. മജിസ്ട്രേട്ട് രഹനാ രാജീവനാണ് ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്.