ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ബേക്കല്‍: പള്ളിക്കരയില്‍ ചുമർ തുരന്ന് ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമം.പള്ളിക്കര ജംഗ്ഷനിലെ ഗാലക്സി സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറക് വശത്തുള്ള ഗ്രില്ല് മുറിച്ചാണ് കവര്‍ച്ചാ സംഘം സൂപ്പര്‍മാര്‍ക്കറ്റിനകത്ത് കയറിയത്. ജ്വല്ലറിക്കകത്ത് കയറി ഏറെക്കുറെ ചുമര് തുരന്നെങ്കിലും കവര്‍ച്ചാ സംഘത്തിന് ജ്വല്ലറിക്കുള്ളില്‍ കയറാനായില്ല.
പുറത്ത് നിന്നും ശബ്ദം കേട്ടതിനെ തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടതാകാമെന്നാണ് പോലീസ് നിഗമനം. ബിലാല്‍ നഗറിലെ യൂസഫിന്റേതാണ് സൂപ്പര്‍മാര്‍ക്കറ്റ്. ഇവിടെ നിന്നും മേശവലിപ്പിലുണ്ടായിരുന്ന 2000 രൂപ നഷ്ടപ്പെട്ടു. പള്ളിക്കരയിലെ നാരായണന്റേതാണ് വീണ ജ്വല്ലറി.
ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍, എസ്ഐ രജനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. സംഭവത്തിൽ ബേക്കൽ പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.