ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍:പയ്യന്നൂര്‍ തായിനേരിയില്‍ റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടര്‍ കത്തിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍. പയ്യന്നൂർപുഞ്ചക്കാട് സ്വദേശി എ.എം.ദില്‍ഷാദ് 25, തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി കെ.വി.അബ്ദുള്‍ റഹ്മാന്‍ 28, എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ.പി. വിജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ.ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.
തായിനേരി തുളുവന്നൂര്‍ ക്ഷേത്രത്തിന് സമീപത്തെ ശബാബ് സ്റ്റോര്‍ ഉടമ സലാമിന്റെ ഭാര്യ ആയിഷയുടെ ഉടമസ്ഥതയിലുള്ള കെ.എൽ.59.എൽ.4227 നമ്പർ സ്‌കൂട്ടറാണ് എംആര്‍സിഎച്ച് സ്‌കൂള്‍ റോഡില്‍ ഇന്നലെ പുലർച്ചെ തീവെച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചിരുന്നു.
ശബാബ് സ്റ്റോറിലെ ജീവനക്കാരൻ തായിനേരിയിലെ അജിത്ത് ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ വീട്ടിലേക്കുള്ള വഴിയരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് തീവെച്ച് നശിപ്പിച്ചതായി കണ്ടെത്തിയത്. പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് ഇന്നലെ രാത്രിയോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇക്കഴിഞ്ഞ 6 ന് ഉളിയത്തുകടവിന് സമീപം അജിത്തിന്റെ സഹോദരന്‍ അജയിനെ മർദ്ദിക്കുകയും ഇയാളുടെ സ്‌കൂട്ടര്‍ പുഴയിൽ തള്ളിയിട്ടതുമായ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നു. ഈ കേസിലും പുഞ്ചക്കാട് സ്വദേശിയായ എ.എം. ദില്‍ഷാദ് പ്രതിയാണ്.