സ്വർണ്ണം കടത്തിയ കാസർകോട് യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : പെൻസിൽ മൂർച്ച കൂട്ടുന്ന ഉപകരണത്തിലും ടൈഗർ ബാം കുപ്പിയിലും സ്വർണ്ണം കടത്തിയ കാസർകോട് സ്വദേശി കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ. കാസർകോട്ടെ മുഹമ്മദ് ഷാബിറാണ് 28, സ്വർണ്ണം കടത്തുന്നതിനിടെ പിടിയിലായത്. പെൻസിൽ മൂർച്ച കൂട്ടുന്ന ഉപകരണങ്ങൾക്കിടയിലും ടൈഗർ ബാം കുപ്പികളിലുമായി 769 ഗ്രാം സ്വർണ്ണമാണ് ഷാബിർ ഗൾഫിൽ നിന്നും കടത്തിയത്. 16 പെൻസിൽ കട്ടറുകൾ, ടൈഗർ ബാം കുപ്പികൾ, ലേഡീസ് ഹാൻഡ് ബാഗ് എന്നിവയിലൂടെയാണ് സ്വർണ്ണം കള്ളക്കടത്തിയത്.

Read Previous

ആമ്പർ ഗ്രീസിൽ ഒരു പ്രതി കൂടി

Read Next

മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതിന് കേസ്