കോട്ടച്ചേരിയിൽ പുതിയൊരു യൂടേൺ കൂടി

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള നീക്കങ്ങളുടെ ഭാഗമായി കോട്ടച്ചേരി ബസ് സ്റ്റാന്റിന് സമീപത്തായി പുതിയൊരു യൂ ടേൺ കൂടി ഏർപ്പെടുത്തി. നഗരത്തിലെ ഗതാഗത പരിഷ്ക്കരണത്തിന്റെ കൂടി ഭാഗമായാണ് യു ടേൺ അനുവദിച്ചത്. പഴയ കൈലാസ് തിയേറ്ററിനും കോട്ടച്ചേരി ബസ് സ്റ്റാന്റിനുമിടയിലാണ് പുതിയ യു ടേൺ.

ഇരുചക്ര -മുച്ചക്ര വാഹനങ്ങൾ കടന്നുപോകാൻ പാകത്തിലുള്ളതാണ് പുതിയ യു ടേൺ. ഡിവൈഡറിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തെത്താൻ ഓട്ടോകൾക്കും ഇരുചക്ര വാഹനങ്ങൾക്കും കൂടുതൽ സമയമെടുക്കുന്നത് ഒഴിവാക്കാൻ ഇപ്പോൾ ഏർപ്പെടുത്തിയ യു ടേണിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കോട്ടച്ചേരി മേൽപ്പാലം ഉദ്ഘാടനം ചെയ്യപ്പെടുമ്പോഴും ഇഖ്ബാൽ റോഡ് ജംഗ്ഷനും വെള്ളായിപ്പാലം റോഡ് ജംഗ്ഷനും മധ്യത്തിലായി ഒരു യൂ ടേൺ തുറന്നിരുന്നു. രണ്ടാമത്തേതാണ് ഇപ്പോഴത്തെ യൂ ടേൺ. ഇതോടെ ഗതാഗതക്കുരുക്കിന് ചെറിയ ശമനമുണ്ടാകുമോയെന്ന് കണ്ടറിയണം.

Read Previous

മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതിന് കേസ്

Read Next

സ്‌കൂട്ടര്‍ കത്തിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍