മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതിന് കേസ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : വസ്ത്ര വിൽപ്പന ശാലയിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ യുവാവിനെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. പുതിയകോട്ട ടി.ബി. റോഡിലെ വസ്ത്രാലയത്തിൽ ഇന്നലെ ഉച്ചയ്ക്ക് 2-30 മണിക്കാണ് യുവാവ് ബഹളമുണ്ടാക്കിയത്. കരിവെള്ളൂർ കുണിയൻ പൊയ്യക്കടവത്ത് കൃഷ്ണന്റെ മകൻ  പി. കെ. സുനിൽകുമാറാണ് 48, വസ്ത്രവ്യാപാര സ്ഥാപനത്തിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയത്. ഹോസ്ദുർഗ്ഗ് പോലീസെത്തിയാണ് യുവാവിനെ കടയിൽ നിന്നും നീക്കിയത്.

Read Previous

സ്വർണ്ണം കടത്തിയ കാസർകോട് യുവാവ് പിടിയിൽ

Read Next

കോട്ടച്ചേരിയിൽ പുതിയൊരു യൂടേൺ കൂടി