ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: പ്രമാദമായ ആമ്പർ ഗ്രീസ് കേസ്സിൽ ഉൾപ്പെട്ട ഒരു പ്രതിയെ വനംവകുപ്പ് തേടുന്നു. നിലവിൽ ഈ കേസ്സിൽ മൂന്ന് പ്രതികളാണുള്ളത്. കൊവ്വൽപ്പള്ളിയിലെ കെ.വി. നിഷാന്ത് 43, കാഞ്ഞങ്ങാട് മുറിയനാവിയിലെ മാടമ്പില്ലത്ത് സിദ്ദീഖ് 35, കൊട്ടോടി മാവില സി. ദിവാകരൻ. വനംവകുപ്പാണ് ഈ കേസ്സ് അന്വേഷിച്ചുവരുന്നത്.
വനവകുപ്പിന്റെ അന്വേഷണത്തിൽ കേസ്സിൽ നാലാമതൊരു പ്രതികൂടി ഉണ്ടാകും. റിമാന്റിൽ കഴിയുന്ന മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ്, ആമ്പർ ഗ്രീസ് വ്യാപാരത്തിൽ ഒരാൾ കൂടിയുണ്ടെന്ന് കണ്ടെത്തിയത്.
കേസ്സിൽ നാലാംപ്രതി ആകുമെന്ന് കരുതുന്ന കാഞ്ഞങ്ങാട്ടുകാരന്റെ വിവരങ്ങൾ വനംവകുപ്പ് അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. പിടികൂടിയ ആമ്പർ ഗ്രീസിന്റെ സാമ്പിൾ പോലീസ് പിറ്റേന്നുതന്നെ പരിശോധനയ്ക്ക് രാസപരിശോധനാ ലാബിലേക്ക് അയച്ചിരുന്നു.
വനംവകുപ്പ് പ്രത്യേകം ശേഖരിച്ച സാമ്പിൾ ഇന്നലെ വീണ്ടും രാസപരിശോധനയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ആമ്പർ ഗ്രീസ് കേസ്സിൽ നാലാം പ്രതി ആരാണെന്ന് ചോദിച്ചപ്പോൾ, പേര് വിവരങ്ങൾ പുറത്തുവന്നാൽ പ്രതി മുങ്ങാനിടയുണ്ടെന്ന് വനംവകുപ്പ് വൃത്തങ്ങൾ വെളിപ്പെടുത്തി.