ബംഗാളി യുവതി ഡീസലൊഴിച്ച് സ്വയം തീ കൊളുത്തി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കുശാൽ നഗറിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബംഗാളി യുവതി ദേഹത്ത് ഡീസലൊഴിച്ച് തീ കൊളുത്തി. ഞായർ രാത്രിയിൽ തീ പടർന്ന് യുവതി ബഹളം വെച്ചപ്പോൾ ഉണർന്ന ഭർത്താവും അയൽപക്ക താമസക്കാരനും ചേർന്ന് തീ കെടുത്തി യുവതിയെ രക്ഷപ്പെടുത്തി. കുശാൽ നഗർ ദിനേഷ് ബീഡി കമ്പനിക്കടുത്ത്  ജലീൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇരുപത്തിരണ്ടുകാരിയാണ് ഭർത്താവുമായി പിണങ്ങി ദേഹത്ത് ഡീസലൊഴിച്ച് തീ കൊളുത്തിയത്.

യുവതിയുടെ ഉടുപ്പ് പാടെ കത്തി. മുട്ടിന് മുകളിൽ പൊള്ളലേറ്റു. ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയാൽ കേസ്സ് വരുമെന്ന് ഭയന്ന് ഭർത്താവ് മെഡിക്കൽ ഷാപ്പിൽച്ചെന്ന് മരുന്നു വാങ്ങി ഭാര്യയ്ക്ക് പൊള്ളലേറ്റ കാൽമുട്ടിന്  മുകളിൽ പുരട്ടി സംഭവം പുറം ലോകമറിയാതെ  രഹസ്യമാക്കിവെച്ചുവെങ്കിലും, പരിസരവാസികൾ പോലീസിലറിയിച്ചതിനെത്തുടർന്ന് ഇന്നലെ രാത്രി പോലീസ് ബംഗാളി താമസിക്കുന്ന ജലീൽ ക്വാർട്ടേഴ്സിലെത്തിയെങ്കിലും, കാലിന്  ചെറുതായി പൊള്ളലേറ്റ ഭാര്യയ്ക്ക് പരാതിയില്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തില്ല.

Read Previous

ചാലിങ്കാൽ ഘാതകന് കർണ്ണാടകയിലും തമിഴ്നാട്ടിലും പോലീസ് ലുക്കൗട്ടിറക്കി

Read Next

കാറോടിക്കുമ്പോൾ ഡ്രൈവർക്ക് ഹൃദയാഘാതം