ലഹരി സ്റ്റാമ്പും കഞ്ചാവും പിടികൂടി

സ്വന്തം ലേഖകൻ

ബേക്കൽ: സംസ്ഥാന സർക്കാറിന്റെ ലഹരിമുക്ത പദ്ധതിയായ യോദ്ധാവിന്റെ ഭാഗമായി കാസർകോട് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ആവിഷ്കരിച്ച ക്ലീൻ കാസർകോട് ഓപ്പറേഷനിൽ ബേക്കലിൽ മൂന്ന് പേർ കൂടി കുടുങ്ങി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ നടത്തിയ പരിശോധനയിലാണ് കാറിൽ എൽഎസ്ഡി സ്റ്റാമ്പും കഞ്ചാവും കടത്തിയ മൂന്നംഗ സംഘത്തെ പിടികൂടിയത്.

കളനാട്ടെ അരവിന്ദ് മുരളി 21, മഞ്ചേശ്വരം കുഞ്ചത്തൂരിലെ അബ്ദുൾ ഖാദർ അസീം 23, മധൂർ ഉളിയത്തടുക്കയിലെ മുഹമ്മദ് യാസിൻ 20 എന്നിവരെയാണ് കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ ബേക്കൽ പോലീസ് പിടികൂടിയത്. ബേക്കൽ ഐപിക്കൊപ്പം എസ്ഐ, എം. രജനീഷ്, ജൂനിയർ എസ്ഐ, കെ. സാലിം മുതലായവരുമുണ്ടായിരുന്നു.

LatestDaily

Read Previous

കാസര്‍കോട്ട് മിന്നല്‍ ചുഴലി, 150 ഓളം മരങ്ങള്‍ കടപുഴകി , അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു

Read Next

നേതാവിന്റെ മുഖത്തടിച്ച കോൺ. മണ്ഡലം പ്രസിഡണ്ടിന്റെ സ്ഥാനം തെറിച്ചു