ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 17 കാരിയെ പീഡനത്തിനിരയാക്കിയ യുവാവിനെതിരെ പോക്സോ

വിദ്യാനഗർ: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 20കാരനെതിരെ വിദ്യാനഗർ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

മുഹമ്മദ് ഹഫീഫിനെതിരെയാണ് കേസ്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ ഏപ്രിൽ 20ന് ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിലേക്ക് കാറിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം നട ന്നത് ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധയിലായതിനാൽ കേസ് ബദിയടുക്ക പോലീസിന് കൈമാറുമെന്ന് വിദ്യാനഗർ പോലീസ് പറഞ്ഞു.

Read Previous

ഗണേശന് മൈസൂരിൽ തെരച്ചിൽ

Read Next

നിരവധി കേസുകളിലെ പ്രതി കഞ്ചാവുമായി അറസ്റ്റില്‍