Breaking News :

കർഷകത്തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ചു

സ്വന്തം ലേഖകൻ

മഞ്ചേശ്വരം : കർണ്ണാടക സ്വദേശിയെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഇന്നലെ രാവിലെയാണ് മഞ്ചേശ്വരം പാവൂരിൽ മംഗളൂരു സ്വദേശിയായ ബാസപ്പയെ 63, റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പാണ് മംഗളൂരു സ്വദേശിയായ ബാസപ്പയെ മഞ്ചേശ്വരം സൂഫിനഗർ സ്വദേശി കൃഷിപ്പണികൾക്കായി കൊണ്ടുവന്നത്. കൃഷിയിടത്തിലെ ഫാംഹൗസിന്റെ വരാന്തയിൽ കിടന്നുറങ്ങിയ ബാസപ്പയുടെ ജഢം ഫാം ഹൗസിന്റെ 150 മീറ്റർ അകലെയാണ് നാട്ടുകാർ കണ്ടെത്തിയത്.

മൃതശരീരത്തിൽ മുറിവേറ്റ പാടുകളും രക്തക്കറയുമുണ്ടായിരുന്നു. മൃതശരീരത്തിന് തൊട്ടടുത്തായി പുല്ല് ചെത്താനുപയോഗിക്കുന്ന കത്തിയും കണ്ടെത്തി. മൃതദേഹം മഞ്ചേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്കയച്ചു.

Read Previous

വാഹനാപകടങ്ങളിൽ 3 മരണം

Read Next

യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം