കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍  നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: വടക്കന്‍ കേരളത്തില്‍ വൈദ്യുതി മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി പ്രസരണനഷ്ടം കുറയ്ക്കുക, ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി അവശ്യാനുസരണം തടസ്സം കൂടാതെ, മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വൈദ്യുതി പ്രസരണ വിതരണ ശൃംഖല ശക്തിപ്പെടുത്തി പ്രസരണം രംഗത്ത് കൂടുതല്‍ സബ്‌സ്റ്റേഷനുകളും, പ്രസരണ ലൈനുകളും സ്ഥാപിക്കുവാന്‍ വേണ്ടിയുള്ള സമയബന്ധിത പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും ചേര്‍ന്ന് ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയിലൂടെ നടപ്പിലാക്കി വരികയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു 220 കെവി ജി ഐ എസ് തലശ്ശേരി സബ്‌സ്റ്റേഷന്റെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് പുതുതായി നിര്‍മ്മിച്ച 220 കെ.വി ലൈനുകള്‍ കാഞ്ഞിരോട് സബ്‌സ്റ്റേഷനില്‍ ബന്ധിപ്പിക്കേണ്ടതുണ്ട്.

ഇതിനായി സപ്തംബർ 11-ന് ഞായറാഴ്ച രാവിലെ 8-30 മുതല്‍ 12-30 വരെ തളിപ്പറമ്പ്, അമ്പലത്തറ, മൈലാട്ടി എന്നീ 220 കെ വി സബ്‌സ്റ്റേഷനുകളുടെയും, വിദ്യാനഗര്‍,കാഞ്ഞങ്ങാട്, മുള്ളേരിയ, ചെറുവത്തൂര്‍, പഴയങ്ങാടി ഏഴിമല, ചെറുപുഴ,പയ്യന്നൂര്‍, മങ്ങാട്,അഴീക്കോട്, എന്നീ 110 കെ വി സബ്‌സ്റ്റേഷനുകളുടെയും പെരിയ ബദിയടുക്ക, ആനന്ദപുരം, കാസര്‍കോട് ടൗണ്‍, കാഞ്ഞങ്ങാട് ടൗണ്‍, നീലേശ്വരം ടൗണ്‍, വെസ്റ്റ് എളേരി, ബേളൂര്‍, രാജപുരം, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ ടൗണ്‍, പടന്നപ്പാലം, നടുക്കിനി, ആലക്കോട്, കുറ്റിയാട്ടൂര്‍ എന്നീ 33 കെ വി സബ്‌സ്റ്റേഷനുകളുടെയും പരിധിയില്‍ വൈദ്യുതി തടസ്സം ഉണ്ടാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ഷൊര്‍ണ്ണൂര്‍ ട്രാന്‍സ്ഗ്രിഡ് നോര്‍ത്ത് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

Read Previous

ഭരണകൂടത്തോടാണ് ഏറ്റുമുട്ടുന്നതെന്നത് റൈഹാനത്തിനെ ഒരിക്കലും ഭയപ്പെടുത്തിയില്ല ; കെ.കെ. രമ

Read Next

കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം