ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ചേറ്റുകുണ്ടിലും കൂളിയങ്കാലിലും ആദൂരിലുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ജില്ലയിൽ ഇന്നലെയുണ്ടായത് 3 മരണം. കുളിയങ്കാലില്‍ ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ കല്ലൂരാവി മുസ്ലീം ലീഗ് ഓഫീസിനടുത്ത് താമസിക്കുന്ന അബ്ദുള്‍ റഹ്മാനും 64, ചേറ്റുംകുണ്ടില്‍ കാറിടിച്ച് പരിക്കേറ്റ ചേറ്റുംകുണ്ട് കടപ്പുറത്ത് താമസിക്കുന്ന കെ. ഇബ്രാഹിമും 65, ആദൂർ അമ്പട്ട്മൂലയിലെ ഏ.കെ. മുഹമ്മദിന്റെ ഭാര്യ ആമിനയുമാണ് 45, മരിച്ചത്.
കൂളിയങ്കാലില്‍ താമസിക്കുന്ന മകള്‍ ഫൗസിയയെ കാണാനെത്തിയതായിരുന്നു അബ്ദുള്‍ റഹ്മാന്‍ . കുളിയങ്കാല്‍ ജംഗ്ഷനില്‍ ഇന്നലെ ഉച്ചയ്ക്കാണ് അപകടം. മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യ: നഫീസ. മക്കള്‍: സുല്‍ഫിക്കര്‍, ഫൗസിയ, നൗഷീബ,ജസീന. ചേറ്റുംകുണ്ടിലെ തട്ടുകടയില്‍ നിന്നും ചായകുടിച്ചു വീട്ടിലേക്ക് നടന്നു വരുന്ന വഴിയാണ് ഇബ്രാഹിം അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യ: ആമിന. മക്കള്‍ : സമീര്‍,റഷീദ്,ശരീഫ്,നിസാര്‍, നസീന, ഖൈറുന്നിസ. ഇന്നലെ പകൽ 1-45ന് ആദൂർ പതിമൂന്നാം മൈലിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് ആമിന ലോറിക്കടിയിൽപ്പെട്ട് മരിച്ചത്.