ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: ചാലിങ്കാലിൽ തേപ്പുതൊഴിലാളി നീലകണ്ഠനെ 35, കഴുത്ത് വെട്ടി കൊലപ്പെടുത്തിയ കേസ്സിലെ പ്രതി ഗണേശന് 62, വേണ്ടി അമ്പലത്തറ പോലീസ് മൈസൂരിൽ തെരച്ചിൽ തുടങ്ങി. അമ്പലത്തറ ഐപി, ടി.കെ. മുകുന്ദനും പാർട്ടിയും ഇന്നലെതന്നെ മൈസൂരിലെത്തിയിരുന്നു. പ്രതി ഗണേശൻ ഒളിച്ചുപാർക്കാൻ സാധ്യതയുള്ള മൈസൂരിലെ ചില കേന്ദ്രങ്ങളിൽ ഇന്ന് പ്രതിക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചു.
നിസ്സാരമായ തെറ്റിദ്ധാരണ മനസ്സിൽ പകയാക്കി വെച്ചാണ് അറുപത്തിരണ്ടുകാരനായ പ്രതി ഗണേശൻ, ഭാര്യാ സഹോദരനായ നീലകണ്ഠനെ 35, വാക്കത്തികൊണ്ട് കഴുത്തറുത്ത് കൊന്നത്. നീലകണ്ഠന്റെ സഹോദരി സുശീലയുടെ 50, ഭർത്താവാണ് ബംഗളൂരുവിൽ ഭാര്യയും മക്കളുമുള്ള പ്രതി ഗണേശൻ. കഴിഞ്ഞ 15 വർഷക്കാലമായി ഗണേശൻ ചാലിങ്കാൽ നമ്പ്യാരടുക്കത്തുള്ള ഭാര്യ സുശീലയുടെ വീട്ടിലാണ് താമസം.
കൊലയ്ക്ക് ശേഷം ഗണേശൻ ചാലിങ്കാലിൽ നിന്ന് മംഗളൂരു ബസ് സ്റ്റാന്റിലെത്തിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് ഗണേശൻ ബസിൽ മൈസൂരിലേക്ക് കടന്നതായി അന്വേഷണസംഘം സംശയിക്കുന്നു. കർണ്ണാടകയിലെ ഹുൻസൂരിലും, ദക്ഷിണ കർണ്ണാടകയിലെ പ്രമുഖ ക്ഷേത്രങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും, അവിടെയെങ്ങും ഗണേശനെ കണ്ടുകിട്ടിയില്ല.