വ്യാജ പാസ്പോർട്ട് കേസ് പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

അമ്പലത്തറ: വ്യാജ പാസ്പോർട്ടുപയോഗിച്ച് ദുബായിലേക്ക് കടക്കാൻ ശ്രമിച്ച കേസ്സിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ 10 വർഷത്തിന് ശേഷം കർണ്ണാടക ബജ്പെ പോലീസ് പുല്ലൂർ ഹരിപുരത്ത്  പിടികൂടി.

2008-ൽ വ്യാജ പാസ്്പോർട്ടുപയോഗിച്ച് മംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാൻ ശ്രമിച്ച മുഹമ്മദ്കുഞ്ഞിയെയാണ് 53, ബജ്പെ പോലീസ് പുല്ലൂർ ഹരിപുരത്ത് പിടികൂടിയത്. വ്യാജ പാസ്പോർട്ട് കേസ്സിൽ കോടതിയിൽ ഹാജരാകാതെ 10 വർഷമായി ഒളിവിലായിരുന്ന മുഹമ്മദ്കുഞ്ഞി ജില്ലയിൽ വ്യാജമേൽവിലാസത്തിലാണ് താമസിച്ചിരുന്നത്.

Read Previous

ഹണിട്രാപ്പ് കേസ് പോലീസ് പൂട്ടിവെച്ചു

Read Next

ഭരണകൂടത്തോടാണ് ഏറ്റുമുട്ടുന്നതെന്നത് റൈഹാനത്തിനെ ഒരിക്കലും ഭയപ്പെടുത്തിയില്ല ; കെ.കെ. രമ