വെള്ളിക്കോത്ത് വീടു കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു

സ്റ്റാഫ് ലേഖകൻ

അജാനൂർ: വെള്ളിക്കോത്ത് കാരക്കുഴിയിൽ  വീടു കുത്തിത്തുറന്ന് നാലരപ്പവർ സ്വർണ്ണാഭരണങ്ങളും കാൽ ലക്ഷം രൂപയും കവർന്നു. സപ്തംബർ 7-ന് ഉത്രാടരാത്രിയിൽ 7 മണിക്കും പുലർച്ചെ 4 മണിക്കും മദ്ധ്യെയാണ്  കവർച്ച.

കാരക്കുഴി കൃഷ്ണകൃപ വീട്ടിൽ  താമസിക്കുന്ന കൊട്ടൻ മകൻ കൃഷ്ണന്റെ പരാതിയിൽ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. അന്യായക്കാരനും കുടുംബവും താമസിക്കുന്ന വീടിന്റെ പിൻഭാഗം ഇരുമ്പു ഗ്രിൽസും വാതിലും കുത്തിയിളക്കി കിടപ്പുമുറിയിൽ കടന്ന് ഷെൽഫിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കുകയായിരുന്നു. മൊത്തം 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. 1,75000 രൂപയുടെ സ്വർണ്ണാഭരണങ്ങൾ കള്ളൻ കൊണ്ടു പോയി. പണം 25000 രൂപയാണ് കവർന്നത്.

Read Previous

റെയിൽപ്പാളത്തിൽ കല്ല് വെച്ച കുട്ടികൾ പിടിയിൽ

Read Next

എം.ഡി.എം.എ കടത്തിയ ഉപ്പള യുവാവ് പിടിയിൽ