ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: പിലിക്കോട് സി കൃഷ്ണൻ നായർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഓണാഘോഷ പരിപാടി ദിവസം സ്കൂളിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥിനിയെ അപമാനിച്ച സ്കൂൾ പി ടി എ പ്രസിഡണ്ടും സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായ പിലിക്കോട് ഏച്ചിക്കൊവ്വലിലെ ടി ടി ബാലചന്ദ്രനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് തൃക്കരിപ്പൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു.
ചന്തേര പോലീസ് കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ സി പി എം ഉന്നത നേതാക്കളുടെ ഇടപെടലുകളിൽ പോലീസ് പ്രതിയെ ഒളിവിൽ കഴിയാൻ സഹായിക്കുകയാണെന്നും ഇതുവഴി പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് പോലീസ് വഴിയൊരുക്കുകയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികൾ യൂത്ത് ലീഗ് നടത്തുമെന്നും നേതാക്കൾ പറഞ്ഞു.
യോഗത്തിൽ പ്രസിഡണ്ട് ടി എസ് നജീബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലീൽ പടന്ന സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഏ ജി സി ഷംഷാദ് മണ്ഡലം ഭാരവാഹികളായ സാജിദ് പയ്യങ്കി, ഫായിസ് ബീരിച്ചേരി, ഇക്ബാൽ പെരുമ്പട്ട, വി പി പി ഷുഹൈബ്, സിറാജ് വടക്കുമ്പാട് സംബന്ധിച്ചു.