ദേശീയ പതാക തലതിരിച്ചു കെട്ടിയ പോലീസുകാർക്കെതിരെ നടപടി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : കാസർകോട്ട് 2022-ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ മന്ത്രി സല്യൂട്ട് ചെയ്ത ദേശീയപതാക തല തിരിച്ചു കെട്ടിയ രണ്ട് പോലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പതല നടപടി. കാസർകോട് ഏആർ ക്യാമ്പിലെ ഗ്രേഡ് എസ്ഐ, പിലിക്കോട് സ്വദേശി നാരായണൻ (1123), കൊല്ലം സ്വദേശി ബിജുമോൻ (1865) എന്നിവരുടെ ഇൻക്രിമെന്റ് മുറിച്ചാണ് കണ്ണൂർ ഡിഐജി രാഹുൽ ആർ. നായർ ഇപ്പോൾ ഉത്തരവിട്ടത്.

2022 ജനുവരി 26-ന് കാസർകോട്ട് നടന്ന റിപ്പബ്ലിക്ക് ദിന പരേഡിലാണ് ഇന്ത്യൻ ദേശീയ പതാകയുടെ ഓറഞ്ചു നിറം താഴെയും പച്ചനിറം മുകളിലുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ ശ്രദ്ധയിൽപ്പെടാതെ ഉയർത്തി സല്യൂട്ട് ചെയ്തത്. മന്ത്രി പതാക അന്തരീക്ഷത്തിലുയർത്തി  സല്യൂട്ട് ചെയ്തശേഷം ചടങ്ങിനെത്തിയിരുന്ന മാധ്യമ പ്രവർത്തകരാണ് അബദ്ധം ജില്ലാ ഭരണാധികാരികളും, ജില്ലാ പോലീസ് മേധാവിയുമടക്കമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വാനിലുയർത്തിയ പതാക പിന്നീട് അബദ്ധം മനസ്സിലാക്കി യഥാർത്ഥ രീതിയിൽ മാറ്റിക്കെട്ടി വീണ്ടും ഉയർത്തുകയായിരുന്നു.

ഇൗ പതാക ഉയർത്താൻ ചരടിൽ തല തിരിച്ചുകെട്ടുന്നതിന് നേതൃത്വം നൽകിയ പോലീസുദ്യോഗസ്ഥരെ നടപടിയിൽ നിന്ന് രക്ഷപ്പെടുത്താൻ രാഷ്ട്രീയ സമ്മർദ്ദം ശക്തമായിരുന്നുവെങ്കിലും, ഇപ്പോൾ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ ബലത്തിലാണ് കണ്ണൂർ ഡിഐജി, കുറ്റക്കാരായ ഇരുപോലീസുദ്യോഗസ്ഥരുടെയും ഇൻക്രിമെന്റ് കട്ട് ചെയ്ത് നടപടി സ്വീകരിച്ചത്. ഇന്നത്തെ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന തന്നെയായിരുന്നു അന്നും കാസർകോട്ട് പോലീസ് മേധാവി.

LatestDaily

Read Previous

ഇന്ത്യയും ബംഗ്ലാദേശും 7 ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ചു

Read Next

വിവാഹവാഗ്ദാനം നൽകി  യുവതിയെ ബലാത്സംഗം ചെയ്തു