വിവാഹവാഗ്ദാനം നൽകി  യുവതിയെ ബലാത്സംഗം ചെയ്തു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: വിവാഹമോചിതയും രണ്ട് കുട്ടികളുടെ  മാതാവുമായ 34കാരിയെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗത്തിനിരയാക്കിയ അയൽവാസിക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. നീലേശ്വരത്തിന് സമീപം ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയാണ് രണ്ട് തവണ അയൽവാസിയുടെ ബലാത്സംഗത്തിനിരയായത്.

2022 മെയ്, ജൂൺ മാസങ്ങളിലാണ് പീഡനം നടന്നത്.  മെയ് മാസത്തിൽ യുവതിയുടെ വീടിനകത്താണ് പ്രവാസിയായ അയൽക്കാരൻ ഇവരെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തത്. ജൂൺ മാസത്തിൽ യുവതിയെ കണ്ണൂരിലെ ലോഡ്ജിലെത്തിച്ചും ബലാത്സംഗത്തിനിരയാക്കി.

അയൽവാസി വിവാഹവാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ് വീട്ടമ്മ പരാതിയുമായി നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിയത്. സംഭവം നടന്നത് ഹോസ്ദുർഗ് പോലീസ് പരിധിയിലായതിനാൽ, നീലേശ്വരം പോലീസ്, കേസ് ഹോസ്ദുർഗ് പോലീസിന് കൈമാറുകയായിരുന്നു. 42 കാരനായ പ്രവാസിയാണ് കേസിൽ പ്രതി.

Read Previous

ദേശീയ പതാക തലതിരിച്ചു കെട്ടിയ പോലീസുകാർക്കെതിരെ നടപടി

Read Next

വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സിക്രട്ടറി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു