വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സിക്രട്ടറി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു

സ്വന്തം ലേഖകൻ

ചന്തേര: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയുടെ കൈയ്യിൽ കയറിപ്പിടിച്ച് അപമാനിച്ചുവെന്ന പരാതിയിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത മാനഭംഗക്കേസ് പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു.

എൽഐസി സംഘടനാ നേതാവും സിപിഎം ഏച്ചിക്കൊവ്വൽ വടക്ക് ബ്രാഞ്ച് സിക്രട്ടറിയുമായ ടി.ടി. ബാലചന്ദ്രനാണ് 53, അദ്ദേഹം പിടിഏ പ്രസിഡണ്ടായ  പിലിക്കോട് സ്കൂളിലെ വിദ്യാർത്ഥിനിയെ  കയറിപ്പിടിച്ച് മാനഭംഗപ്പെടുത്തിയത് വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതിന് പിന്നാലെ ടി.ടി. ബാലചന്ദ്രൻ നാട്ടിൽ നിന്നും മുങ്ങി.  ഒളിവിലിരുന്നാണ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നത്.  സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടെയാണ് പിടിഏ പ്രസിഡണ്ടായ ടി.ടി. ബാലചന്ദ്രൻ  പ്ലസ്ടു വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചത്.

നേരത്തെയും ലൈംഗികാരോപണം നേരിട്ടയാളാണിദ്ദേഹം. സിപിഎം ബ്രാഞ്ച് സിക്രട്ടറി മാനഭംഗക്കേസ്സിൽ പ്രതിയായതോടെ ഇദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, ബിജെപി, മുസ്ലിംലീഗ് പാർട്ടികൾ രംഗത്തുണ്ട്. പ്രതിയെ അറസ്റ്റ് െചയ്തില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ചടക്കം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപിയും കോൺഗ്രസ്സും. ആരോപണ വിധേയനായ സിപിഎം ബ്രാഞ്ച് സിക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായും വിവരമുണ്ട്.

LatestDaily

Read Previous

വിവാഹവാഗ്ദാനം നൽകി  യുവതിയെ ബലാത്സംഗം ചെയ്തു

Read Next

പോലീസിന്റെ ജാഗ്രതയിൽ 4 ജീവനുകൾ രക്ഷപ്പെട്ടു