സാഹിത്യകാരന്‍ ത്യാഗരാജന്‍ ചാളക്കടവ് അന്തരിച്ചു

കാഞ്ഞങ്ങാട്: ശ്രദ്ധേയനായ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും കാഞ്ഞങ്ങാട് ഡി.സി.ബുക്‌സിലെ സെയില്‍സ് മാനേജരുമായിരുന്ന ത്യാഗരാജന്‍ ചാളക്കടവ് അന്തരിച്ചു. ഒരാഴ്ച മുമ്പ് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍   ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വീട്ടില്‍ തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെ ഇന്നലെ വീണ്ടും ഹൃദയാഘാതമുണ്ടായി.

നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ  എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം ചാളക്കടവ് കര്‍ഷക കലാവേദിയില്‍ പൊതുദര്‍ശനത്തിന് ശേഷം ഇന്ന് 11 മണിയോടെ സംസ്‌കരിച്ചു. കാഞ്ഞങ്ങാട് മഹാകവി പി സ്മാരക സമിതിയുടേയും  ചാളക്കടവ് കര്‍ഷകകലാവേദിയുടേയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമാണ്.

പകല്‍ഗാമി, ശരീരസമേതം എന്നിവ ചെറുകഥാ സമാഹാരങ്ങള്‍  തുടങ്ങി നിരവധി കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവിവാഹിതനാണ്. പരേതനായ യു.വി.കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ് . സഹോദരങ്ങള്‍ മുകേഷ്, രേഖ, ചിത്ര.

Read Previous

ഇട്ടമ്മലിൽ പിടിയിലായത് അന്തർജില്ലാ മോഷ്ടാവ്

Read Next

സാമ്പത്തിക ബാധ്യത: അധ്യാപകൻ തൂങ്ങിമരിച്ചു