പതിനേഴുകാരൻ പോക്സോ പ്രതി; പീഡിപ്പിച്ചത് കാമുകിയായ പത്താംതരം വിദ്യാർത്ഥിനിയെ

ബെൽത്തങ്ങാടി (ദക്ഷിണ കർണ്ണാടക): പത്താംതരം വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പതിനേഴുകാരനെതിരെ പോലീസ് പോക്സോ ചുമത്തി. ഐപിസി സെക്ഷൻ 376, 506, പുറമെ പോക്സോ നിയമത്തിലെ 5(എൽ)  കൂടി ചുമത്തിയാണ് കേസ്സ്. സ്വകാര്യ ഹൈസ്കൂളിൽ  പത്താംതരത്തിൽ പഠിക്കുന്ന പെൺകുട്ടിയുമായി ഒരു വർഷമായി പതിനേഴുകാരൻ സമൂഹ മാധ്യമത്തിൽ പ്രണയത്തിലായിരുന്നു. പതിനേഴുകാരൻ നിരന്തരം വാട്സാപ്പിൽ സന്ദേശമയക്കുകയും ആഗസ്ത് 13-ന് രാത്രി  പെൺകുട്ടിയുടെ വീട്ടിലെത്തുകയും ചെയ്തു.

വീടിന്റെ വാതിൽ തുറന്നുവെക്കാൻ യുവാവ് പെൺകുട്ടിയോടാവശ്യപ്പെട്ടതും വാട്സാപ്പ് സന്ദേശത്തിലാണ്. യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നിരുന്നില്ല. യുവാവ് രാത്രി 12 മണിയോടെ പെൺകുട്ടിയുടെ വീട്ടിൽക്കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

പിന്നീട് നാലു രാത്രികളിലും ഈ രീതിയിൽ പെൺകുട്ടിയുടെ കിടപ്പുമുറിയിൽക്കയറി യുവാവ് നാലുതവണ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് സെപ്തംബർ 2-ന് രാത്രി 11.50 മണിക്ക് യുവാവ് വീണ്ടും വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ പെൺകുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

LatestDaily

Read Previous

പ്ലസ്ടു വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച സിപിഎം ബ്രാഞ്ച് സിക്രട്ടറി മുങ്ങി

Read Next

ഇട്ടമ്മലിൽ പിടിയിലായത് അന്തർജില്ലാ മോഷ്ടാവ്