ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: അജാനൂർ ഇട്ടമ്മലിൽ മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടിയ മോഷ്ടാവ് അന്തർജില്ലാ കുറ്റവാളിയെന്ന് സൂചന. പകൽ വേഷപ്രച്ഛന്നനായി നടന്ന് മോഷണം നടത്തേണ്ട വീടുകൾ കണ്ടെത്തി രാത്രി കവർച്ച നടത്തുകയെന്നതാണ് ഇയാളുടെ രീതി. പാലക്കാട് ചെർപ്പുളശേരി സ്വദേശിയായ നൗഷാദിനെയാണ് 40, ഇന്നലെ പുലർച്ചെ ഇട്ടമ്മലിൽ മോഷണ ശ്രമത്തിനിടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് കയ്യോടെ പിടികൂടി പോലീസിന് കൈമാറിയത്.
പകൽ സമയങ്ങളിൽ തലയിൽ വിഗ് ധരിച്ച് കറങ്ങിനടന്നാണ് നൗഷാദ് മോഷണം നടത്തേണ്ട വീടുകൾ കണ്ടെത്തുന്നത്. ഇന്നലെ പുലർച്ചെ 1 മണിക്കും 3.30 മണിക്കുമിടയിലാണ് നൗഷാദ് ഇട്ടമ്മലിലെ വീട്ടിൽ മോഷണത്തിനെത്തിയത്. ആയുധധാരിയായി സഞ്ചരിക്കുന്ന നൗഷാദ് എതിർക്കാൻ വരുന്നവരെ കായികമായി നേരിടാൻ മടിക്കാത്തയാളാണ്. പാലക്കാട് ജില്ലയിൽ മാത്രം നൂറോളം മോഷണക്കേസ്സുകളിൽ പ്രതിയാണ് നൗഷാദ്.
മോഷണ ശ്രമത്തിനിടെ വീട്ടുകാർ ഉണർന്നതിനെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ നൗഷാദിനെ നാട്ടുകാർ സാഹസികമായി കീഴ്പ്പെടുത്തി ഹൊസ്ദുർഗ് പോലീസിന് കൈമാറുകയായിരുന്നു. ഹൊസ്ദുർഗ്, ബേക്കൽ പോലീസ് സ്റ്റേഷൻ പരിധികളിൽ അടുത്ത കാലത്തായി നടന്ന മോഷണങ്ങൾക്ക് പിന്നിൽ നൗഷാദാണോയെന്ന് പോലീസ് പരിശോധിക്കും.