ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
തൃക്കരിപ്പൂർ : വാടകയ്ക്ക് മുറി നൽകാമെന്ന് വിശ്വസിപ്പിച്ച് പടന്ന സ്വദേശിയിൽ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെതിരെ ചന്തേര പോലീസ് കോടതി നിർദ്ദേശ പ്രകാരം വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. പടന്ന ആയിഷ മൻസിലിൽ എം.കെ. തസ്്ലീം 37, ആലപ്പുഴ ചേർത്തല തണ്ണീർമുക്കത്തെ ഷാ ജോർജ്ജിനെതിരെ 45, കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിന്റെ ഭാഗമായാണ് ചന്തേര പോലീസ് ഷാ ജോർജ്ജിനെതിരെ കേസെടുത്തത്.
കൊച്ചി വെണ്ണല ചളിക്കവട്ടത്ത് താമസക്കാരനായ ഷാ ജോർജ്ജ് 2019-ലാണ് വാടകമുറി നൽകാമെന്ന വാഗ്ദാനം നൽകി തസ്്ലിമിൽ നിന്ന് 30 ലക്ഷം രൂപ കൈപ്പറ്റിയത്. എറണാകുളം കണയന്നൂരിൽ പണി പൂർത്തിയാക്കാത്ത കെട്ടിടം ചൂണ്ടിക്കാട്ടി അത് തന്റെ പിതാവ് ജോർജ്ജിന്റെതാണെന്ന് വിശ്വസിപ്പിച്ചാണ് ഷാജോർജ്ജ് പണം തട്ടിയെടുത്തത്. 4 കടമുറികൾക്കായാണ് തസ്്ലീം അഡ്വാൻസ് നൽകിയത്. 3 വർഷം കഴിഞ്ഞിട്ടും കടമുറിയോ ഡിപ്പോസിറ്റ് തുകയോ തിരിച്ച് കിട്ടാത്തതിനാലാണ് തസ്്ലീം കോടതിയെ സമീപിച്ചത്.