ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: സംസ്ഥാന വ്യാപകമായി ആർടി ഓഫീസുകളിൽ നടന്ന മിന്നൽ പരിശോധനയുടെ ഭാഗമായി വെള്ളരിക്കുണ്ട് ആർടി ഓഫീസിൽ നടന്ന റെയ്ഡിൽ ഇടനിലക്കാരിൽ നിന്നും പണം പിടിച്ചെടുത്തു. കാസർകോട് വിജിലൻസ് ഡിവൈഎസ്പി, കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഇന്നലെ വെള്ളരിക്കുണ്ട്, കാഞ്ഞങ്ങാട്, കാസർകോട് ആർടി ഓഫീസുകളിൽ മിന്നൽ പരിശോധന നടന്നത്.
വെള്ളരിക്കുണ്ട് ആർടി ഓഫീസിൽ നടന്ന പരിശോധനയിൽ രണ്ട് ഏജന്റുമാരിൽ നിന്നായി 38,000 രൂപ പിടികൂടി. വിജിലൻസ് സംഘം പരിശോധനയ്ക്കെത്തുമ്പോൾ ആർടിഓഫീസിനകത്തുണ്ടായിരുന്ന സന്തോഷ് എന്നയാളിൽ നിന്ന് 27,000 രൂപ കണ്ടെടുത്തിട്ടുണ്ട്. ഓഫീസ് പരിസരത്ത് ചുറ്റിക്കറങ്ങുകയായിരുന്ന അനിൽകുമാർ എന്ന ഇടനിലക്കാരനിൽ നിന്നും 11,000 രൂപയാണ് പിടിച്ചെടുത്തത്.
കാഞ്ഞങ്ങാട് ആർടി ഓഫീസിലും ഇന്നലെ വിജിലൻസിന്റെ മിന്നൽ പരിശോധനയുണ്ടായിരുന്നു. കാസർകോട്ടും കാഞ്ഞങ്ങാട്ടും നടന്ന ആർടി ഓഫീസ് റെയ്ഡിൽ ഇൻസ്പെക്ടർമാരായ സിബി തോമസ്, പി. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. പരിശോധനകളിൽ ആർടി ഓഫീസുകളിലെ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.