ഹൊസ്ദുർഗ് ഹൈസ്കൂളിൽ സ്വർണ്ണ ഭാഗ്യക്കുറി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ഒന്നാം സമ്മാനം നാലുഗ്രാം സ്വർണ്ണാഭരണം. രണ്ടാം സമ്മാനം രണ്ടുഗ്രാം സ്വർണ്ണാഭരണം. മൂന്നാം സമ്മാനം ഒരു ഗ്രാം സ്വർണ്ണാഭരണം. നാലാം സമ്മാനം വെള്ളി പാദസരം. ടിക്കറ്റ് വില 50 രൂപ.

ഹൊസ്ദുർഗ് സർക്കാർ ഹൈസ്കൂൾ അധികൃതരാണ് ലക്കിഡിപ്പ് സംഘടിപ്പിച്ചത്. ഹൈസ്കൂൾ വികസന സമിതിയുടെ പേരിൽ അച്ചടിച്ച 50 രൂപ ലക്കി ഡിപ്പ് കൂപ്പണുകൾ വിൽക്കാൻ ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്നലെ പുതിയകോട്ട പട്ടണത്തിൽ കടകൾ കയറിയിറങ്ങിയപ്പോഴാണ് രക്ഷിതാക്കൾ സ്കൂളധികൃതരുടെ പണപ്പിരിവ് ലക്കി ഡിപ്പിനെക്കുറിച്ചറിഞ്ഞത്.

50 രൂപ നൽകി ഈ ലക്കി ഡിപ്പ് കൂപ്പൺ വാങ്ങിയ ആൾ ലേറ്റസ്റ്റിലെത്തിച്ച ഒരു കൂപ്പണിന്റെ നമ്പർ 8471 ആണ്. ഈ കൂപ്പൺ നമ്പർ വെച്ചുനോക്കുമ്പോൾ പത്തായിരം കൂപ്പണുകൾ സ്കൂൾ അധികൃതർ അച്ചടിച്ചതായി കരുതുന്നു. പത്തായിരം കൂപ്പൺ വിറ്റഴിച്ചാൽ 5 ലക്ഷം രൂപ സ്കൂളിന് ലഭിക്കും. ലക്കിഡിപ്പിൽ നറുക്ക് വീഴുന്ന നാലു ഭാഗ്യവാൻമാർക്ക് നൽകേണ്ട മൊത്തം ഏഴുഗ്രാം സ്വർണ്ണാഭരണങ്ങൾക്ക് ആകെ കൊടുക്കേണ്ട സമ്മാനം 32,655 രൂപയ്ക്ക് മാത്രമാണ്.

ഇനി നാൽപ്പതിനായിരം രൂപയുടെ സമ്മാനങ്ങൾ നൽകിയാൽ തന്നെ 4,60,000 രൂപ സ്കൂളിന് ഒഴിഞ്ഞ് കിട്ടും. സർക്കാർ സ്കൂളിന്റെ വികസനത്തിന് സർക്കാർ തന്നെ കോടികൾ കൊടുക്കുമ്പോൾ, ഹൊസ്ദുർഗ് ഹൈസ്കൂളിന് ഈ പണം സമ്പാദന മാർഗ്ഗം ഉപദേശിച്ച ബുദ്ധി ആരുടേതാണെന്ന് കണ്ടുപിടിക്കാനുണ്ട്. പിടിഏ തീരുമാനമനുസരിച്ചാണ് ലക്കിഡിപ്പിന് രൂപം നൽകിയതെന്ന് സ്കൂൾ  പ്രധാനാധ്യാപകൻ വെളിപ്പെടുത്തി. പിടിഏ പ്രസിഡണ്ട് സിപിഎം മുൻ കൗൺസിലർ സന്തേഷ് കുശാൽ നഗർ ആണ്.

LatestDaily

Read Previous

ഹമീദ് ചേരക്കാടത്തിന്റെ വീടിന് കല്ലെറിഞ്ഞത് എസ്ഡിപിഐ

Read Next

ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ