ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്:  നിർത്തിയിട്ട ബൈക്കുകൾ മോഷ്ടിച്ച് കുത്തിപ്പൊളിച്ച് ആക്രി കടയിൽ വിൽപ്പന നടത്തിവന്ന മോഷ്ടാവ് അറസ്റ്റിൽ. നീലേശ്വരം മലപ്പച്ചേരി സ്വദേശിയും ഉദുമ എരോലിൽ താമസക്കാരനുമായ സുധീഷിനെയാണ് 36, ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ പി .ഷൈനും സംഘവും അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 22-ന് രാത്രിയിൽ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട കാഞ്ഞങ്ങാട് കുശവൻ കുന്നിലെ രോഹിത്തിന്റെ  ഉടമസ്ഥതയിലുള്ള കെ.എൽ 60. എ. 1783 നമ്പർ ബൈക്ക് മോഷ്ടിച്ച ശേഷം കാഞ്ഞങ്ങാട്ടെ ആക്രികടയിൽ വിൽപ്പന നടത്തുകയായിരുന്നു.

കേസന്വേഷണത്തിനിടെയാണ് ആക്രി കടയിൽ ബൈക്ക് വിൽപ്പന നടത്തിയ വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പോലീസ് പിടിയിലായത്. ഇത്തരത്തിൽ പഴയ ബൈക്കുകൾ മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

LatestDaily

Read Previous

ഹൊസ്ദുർഗ് ഹൈസ്കൂളിൽ സ്വർണ്ണ ഭാഗ്യക്കുറി

Read Next

കടമുറി നൽകാമെന്ന് വിശ്വസിപ്പിച്ച് 30 ലക്ഷം തട്ടിയെടുത്തു