ഗുളികകളുമായി യുവാവ് പിടിയിൽ

ബേക്കൽ: ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി, ബേക്കൽ ഡിവൈഎസ്പി സി.കെ. സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കൊണ്ട് വന്ന നൂറിലധികം ഗുളികകളുമായി  യുവാവ് പിടിയിൽ.

കീഴൂരിലെ അഹമ്മദിന്റെ മകൻ കെ. ഏ. മാഹിൻ അസ്ഹലിനെയാണ് 24,  ബേക്കൽ ഇൻസ്‌പെക്ടർ  യു. പി. വിപിന്റെ നേതൃത്വത്തിൽ പാലക്കുന്നിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ഡ്രഗ്സ് കണ്ട്രോൾ ഡിപ്പാർട്മെന്റിന് കൈമാറിയത്.  പിടികൂടിയ ഗുളികകൾക്ക് 3000 രൂപ വില വരും.ജില്ലയിൽ കൊറിയർ സർവ്വീസ് വഴി ധാരാളം നിരോധിത ഉത്പന്നങ്ങൾ വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡ് കുറച്ചു ദിവസമായി നിരീക്ഷണം ശക്തമാക്കിയിരുന്നു.

നിലവിൽ പിടിച്ചെടുത്തിട്ടുള്ള ഗുളികകൾ ന്യൂറോ സംബന്ധമായ അസുഖത്തിന് ഉപയോഗിക്കുന്നവയാണെങ്കിലും ഉത്തേജകമായും ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. ഇത് സ്കൂൾ കുട്ടികൾക്കും മറ്റും നൽകുന്നുണ്ടോയെന്ന് അന്വേഷിച്ചു വരുന്നു. ബേക്കൽ എസ്.ഐ, രജനീഷ് എം, എസ് സി പി ഒ മാരായ സുധീർ ബാബു, സനീഷ് കുമാർ സിപിഒ മാരായ പ്രവീൺ എം വി , വിനയകുമാർ  എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Read Previous

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 201.36 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്രം

Read Next

കൂട്ട ബലാത്സംഗം; നീലേശ്വരം സ്വദേശികൾ റിമാന്റിൽ