അർഷാദിന് കാപ്പ ചുമത്തി

കാഞ്ഞങ്ങാട്: മയക്കു മരുന്ന് വിതരണ സംഘത്തിലെ പ്രധാനി അർഷാദ് ഞാണിക്കടവിനെതിരെ കാപ്പ ചുമത്തി. ഹോസ്ദുർഗ്,  പയ്യന്നൂർ  പോലീസ് സ്റ്റേഷൻ പരിധികളിൽ ഒന്നിൽ കൂടുതൽ മയക്കുമരുന്ന് കേസുകളിൽ പ്രതിയായ  പടന്നക്കാട് ഞാണിക്കടവ് അഫ്സൽ മൻസിലിൽ അബ്ദുള്ളയുടെ മകനാണ് മുപ്പത്തിരണ്ടുകാരാനായ അർഷാദ്.

ഗുരുതരമായ ഒന്നിൽ കൂടുതൽ മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെടുന്ന പ്രതികളുടെയും അവരെ വിൽപ്പനയ്ക്ക് സഹായിക്കുന്നവരുടെയും പ്രതികളുടെ വീട്ടുകാരുടെയും  സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ പുരോഗമിച്ചു വരികയാണെന്ന് കാഞ്ഞങ്ങാട്  ഡി വൈ എസ് പി, പി. ബാലകൃഷ്ണൻ നായർ അറിയിച്ചു.

Read Previous

പരസ്യമായി ആം ആദ്മി എംഎൽഎയുടെ മുഖത്തടിച്ച് ഭർത്താവ്

Read Next

കെ-റെയില്‍ സാമൂഹികാഘാത പഠനം തുടരാം; സര്‍ക്കാരിന് നിയമോപദേശം