യുവതി കിണറ്റിൽ മരിച്ച നിലയിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലുള്ള യുവതി കിണറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ ക്രോസ് റോഡിലെ റിസ മൻസിലിൽ കെ. ജമാലുദ്ദീന്റെ ഭാര്യ സൈനബയെയാണ് 42, ഇന്നലെ മടിക്കൈ അമ്പലത്തുകരയിലെ വീട്ടിലെ കിണറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതൽ സൈനബയെ കാണാനില്ലെന്ന് ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു.

പ്രസ്തുത പരാതിയിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ അമ്പലത്തുകരയിൽ കിണറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഹോസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ് : പരേതയായ മൈമുന. മക്കൾ : അൻസിൽ, ശബിൻ, ഇഷാൻ.

LatestDaily

Read Previous

കൂട്ട ബലാത്സംഗം; നീലേശ്വരം സ്വദേശികൾ റിമാന്റിൽ

Read Next

ലൈഗറിന്റെ പരാജയം; നഷ്ടം പരിഹരിക്കാനൊരുങ്ങി സംവിധായകന്‍