ബലാത്സംഗക്കേസ് പരാതിക്കാരിയുടെ ഭർത്താവിനെതിരെ പോക്സോ

സ്വന്തം ലേഖകൻ

ചിറ്റാരിക്കാൽ: ബലാത്സംഗക്കേസ്സിന്റെ അന്വേഷണത്തിനിടെ പരാതിക്കാരിയുടെ ഭർത്താവ് പോക്സോ കേസ്സിൽ പ്രതിയായി. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതി നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസ്സിന്റെ അന്വേഷണത്തിനിടെയാണ് പരാതിക്കാരിയുടെ ഭർത്താവ് പോക്സോ കേസ്സിൽ പ്രതിയായത്.

2018-ലാണ് യുവതി മാലോം സ്വദേശിയായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹബന്ധം തുടരുന്നതിനിടെ യുവതി ഭർത്താവുമായി അകന്നു.  ഇതിന്  പിന്നാലെ യുവതി കുന്നുംകൈ സ്വദേശിയായ യുവാവുമായി അടുപ്പത്തിലായി. കുന്നുംകൈ സ്വദേശി വിവാഹ വാഗ്ദാനം നൽകി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്യുകയും ഒടുക്കം കയ്യൊഴിയുകയുംചെയ്തു.

ഇതോടെയാണ് ഇവർ കുന്നുംകൈ യുവാവിനെതിരെ ചിറ്റാരിക്കാൽ പോലീസിൽ പരാതി നൽകിയത്. പ്രസ്തുത  പരാതിയിൽ ബലാത്സംഗക്കുറ്റത്തിന് കേസ്സെടുത്ത ചിറ്റാരിക്കാൽ പോലീസ് പെൺകുട്ടി പട്ടിക വിഭാഗത്തിൽപ്പെട്ടതായതിനാൽ കേസ്സ് എസ്എംഎസിന് കൈമാറി.

ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി തന്റെ 17-ാം വയസിലാണ് വിവാഹിതയായതെന്ന് എസ്എംഎസ് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിനാണ് ഇവരുടെ ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസ്സെടുത്തത്.

LatestDaily

Read Previous

വ്യാപാരികൾ കടക്കെണിയിൽ; ബ്ളേഡുകൾ പിടിമുറുക്കുന്നു 

Read Next

ഷവര്‍മ്മ മാര്‍ഗനിര്‍ദേശം കർശനമായി പാലിക്കണം ; സംസ്ഥാനത്ത് പരിശോധനകള്‍ ശക്തമാക്കും