ഓണക്കാലം അവധിക്കാലം സെപ്തംബറിൽ 11 ദിവസം ബാങ്ക് അവധി

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്:മലയാളികൾക്ക് ഓണക്കാലം അവധിയുടെയും ആഘോഷങ്ങളുടെയും കാലം കൂടിയാണ്. സെപ്തംബർ മാസത്തിൽ ഞായറാഴ്ചയുൾപ്പടെ പതിനൊന്ന് ദിവസമാണ് ബാങ്കവധി. അധ്യാപകദിനമായ സെപ്തംബർ അഞ്ച് പൊതു അവധി ദിനമല്ലെങ്കിലും സ്കൂളുകൾക്ക് ഇത്തവ ണ ഓണാഘോഷത്തിന്റെ ഭാഗമായുള്ള അവധിയിൽ അതും പെടും.

ഉത്രാടനാളായ ഏഴിന് ബുധനാഴ്ചയും തിരുവോണ നാളായ എട്ടിന് വ്യാഴാഴ്ചയും മൂന്നാം ഓണനാളായ ഒമ്പതിന് വെള്ളിയാഴ്ചയും നാലാം ഓണവും ശ്രീനാരായണഗുരു ജയന്തിദിനവുമായ പത്തിന് ശനിയാഴ്ച രണ്ടാം ശനിയാഴ്ചകൂടി  അവധിയാണ്. പതിനൊന്ന് ഞായറാഴ്ച അവധി കൂടിയായാൽ തുടർച്ചയായി അഞ്ച് ദിവസം സർക്കാർ ഓഫീസുകൾ അടഞ്ഞ് കിടക്കും.

ശ്രീ നാരയണഗുരു സമാധിദിനമായ 21 ന് ബുധനാഴ്ച ബാങ്കുകൾ ഉൾപ്പടെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും  സർക്കാർ ഓഫീസുകൾക്കും അവധിയുണ്ട്. ഓണാഘോഷവും ഞായറാഴ്ചയും കൂടിയാൽ സെപ്തംബർ മാസത്തിൽ പതിനൊന്ന് ദിവസമാണ് ബാങ്കുകൾക്ക് അവധി കിട്ടുന്നത്.

സെപ്തംബർ വിവിധ മാസങ്ങളിൽ വിവിധ ദിവസങ്ങളിൽ പലവിധ ആഘോഷങ്ങൾക്കായി  അവധിയുണ്ട്. ഓണവും ശ്രീ നാരായണഗുരു ജയന്ത, സമാധി ദിനങ്ങളും ശനി, ഞായർ ദിവസങ്ങളും കൂട്ടി സെപ്തംബർ 7,8,9,10,11,18,21,25 ദിവസങ്ങളിൽ ബാഹ്കുകൾക്ക് അവധിയായിരിക്കും.

LatestDaily

Read Previous

ലഹരിക്കെതിരെ കുരിശുയുദ്ധം

Read Next

സ്വർണ്ണവ്യാപാരിയെ കൊള്ളയടിക്കാൻ ശ്രമിച്ച സംഘത്തിൽ ഒരാൾ കൂടി റിമാൻഡിൽ